Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അറുപത്തി അഞ്ചുകാരനെ കുത്തിക്കൊന്നത് ജയിലിൽ വെച്ച് പരിചയപ്പെട്ട സുഹൃത്ത്; ഒന്നിച്ചിരുന്ന് മദ്യപിച്ചതിന് പിന്നാലെ ചോദിച്ച പണം നൽകാഞ്ഞത് പ്രകോപിപ്പിച്ചു; കത്തി ഉപയോഗിച്ച് കുത്തി കൊന്നത് മറ്റൊരു സുഹൃത്തിന് മുന്നിൽ വെച്ച്

അറുപത്തി അഞ്ചുകാരനെ കുത്തിക്കൊന്നത് ജയിലിൽ വെച്ച് പരിചയപ്പെട്ട സുഹൃത്ത്; ഒന്നിച്ചിരുന്ന് മദ്യപിച്ചതിന് പിന്നാലെ ചോദിച്ച പണം നൽകാഞ്ഞത് പ്രകോപിപ്പിച്ചു; കത്തി ഉപയോഗിച്ച് കുത്തി കൊന്നത് മറ്റൊരു സുഹൃത്തിന് മുന്നിൽ വെച്ച്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എറണാകുളം കെഎസ്ആർടിസി ഡിപ്പോയ്ക്കു സമീപം 65 വയസ്സുകാരനെ കുത്തിക്കൊന്നത് ജയിലിൽ വെച്ച് പരിചയപ്പെട്ട സുഹൃത്ത്. കെഎസ്ആർടിസി പരിസരത്തെ ചേമ്പിൻകാട് കോളനിയിൽ താമസിക്കുന്ന ദിലീപാണ് കുത്തേറ്റതിനെ തുടർന്ന് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ ഹരിപ്പാട് സ്വദേശി സ്റ്റാൻലിക്ക് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഇരുവരുടെയും സുഹൃത്തായ ബിജുവിനെയും സ്റ്റാൻലി കുത്താൻ ശ്രമിച്ചിരുന്നു. സംഭവത്തിനു ശേഷം ഇയാൾ ഓടി രക്ഷപ്പെട്ടുവെന്ന് പൊലീസ് പറഞ്ഞു. രാത്രിയോടെയാണ് സംഭവം നടന്നത്.

ദിലീപ് 6 മാസം മുൻപ് എറണാകുളം റെയിൽവേ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായി ജയിലിൽ കിടന്നിരുന്നു. ഇവിടെ വച്ചാണ് സ്റ്റാൻലിയുമായുള്ള സൗഹൃദം തുടങ്ങുന്നത്. ശിക്ഷാ കാലാവധി പൂർത്തിയാക്കി പുറത്തിറങ്ങിയ സ്റ്റാൻലി ദിലീപിനൊപ്പമായിരുന്നു താമസം. സംഭവം നടന്ന രാത്രി ഇരുവരും ബിജുവും ചേർന്ന് മദ്യപിച്ചിരുന്നു. തുടർന്നു സ്റ്റാൻലി ദിലീപിനോടു പണം ആവശ്യപ്പെട്ടു. പണം നൽകാൻ ദിലീപ് വിസമ്മതിച്ചതോടെ വാക്കുതർക്കമുണ്ടായി. തർക്കം രൂക്ഷമായതോടെയാണ് ദിലീപിനെ സ്റ്റാൻലി കുത്തിയതെന്ന് ബിജു പൊലീസിനു മൊഴിനൽകി. കുത്താൻ ഉപയോഗിച്ച കത്തി പൊലീസിനു കണ്ടെത്താൻ സാധിച്ചില്ല. കടവന്ത്ര പൊലീസ് ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം എറണാകുളം ജനറൽ ആശുപത്രിയിലേക്കു മാറ്റിയിരിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP