Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നോവലിസ്റ്റ് കമൽ സി ചവറയെ സന്ദർശിച്ച യുവാവിനെ കസ്റ്റഡിയിലെടുത്തു; നദീറിനെ കസ്റ്റഡിയിലെടുത്തത് തോക്ക് ചൂണ്ടി 'കാട്ടൂതീ' വിതരണം ചെയ്‌തെന്ന് ആരോപിച്ച്; കമൽ സി ചവറ ആശുപത്രിയിൽ നിരാഹാരം ആരംഭിച്ചു; കേരളത്തിലെന്താ പൊലീസ് രാജോ എന്ന് ചോദിച്ച് സോഷ്യൽ മീഡിയ

നോവലിസ്റ്റ് കമൽ സി ചവറയെ സന്ദർശിച്ച യുവാവിനെ കസ്റ്റഡിയിലെടുത്തു; നദീറിനെ കസ്റ്റഡിയിലെടുത്തത് തോക്ക് ചൂണ്ടി 'കാട്ടൂതീ' വിതരണം ചെയ്‌തെന്ന് ആരോപിച്ച്; കമൽ സി ചവറ ആശുപത്രിയിൽ നിരാഹാരം ആരംഭിച്ചു; കേരളത്തിലെന്താ പൊലീസ് രാജോ എന്ന് ചോദിച്ച് സോഷ്യൽ മീഡിയ

കോഴിക്കോട്: ദേശീയഗാനത്തെ അപമാനിച്ചു എന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത നോവലിസ്റ്റ് കമൽ സി ചവറയെ സന്ദർശിച്ച യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൃത്യമായ കാരണം പോലും പറയാതെയാണ് സ്വതന്ത്ര മാദ്ധ്യമ പ്രവർത്തകനും സാമൂഹ്യ പ്രവർത്തകനുമായ നദിയെന്ന നദീറിനെയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

കാലത്ത് 11 മണിയോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നാണ് നദിയെ അറസ്റ്റ് ചെയ്തത്. രാവിലെ മഫ്തി വേഷത്തിലെത്തിയ പൊലീസ് ആണ് നദിയെ കസ്റ്റഡിയിലെടുത്തത്. ഒരു കേസുമായി ബന്ധപ്പെട്ട വിവരം അറിയുന്നതിനു വേണ്ടി നദിയെ കൊണ്ടു പോകുകയായിരുന്നുവെന്ന് ആശുപത്രിയിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഷഫീക് സുബൈദ ഹക്കീം പറഞ്ഞു.

പിന്നീട് കണ്ണൂർ ആറളം പൊലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നദിയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസുമായി ബന്ധപ്പെട്ട സാമൂഹ്യ പ്രവർത്തകരെ അറിയിച്ചു. ആറളം ഫാമിൽ മാവോയിസ്റ്റ് അനുകൂല പ്രസിദ്ധീകരണമായ കാട്ടു തീ വിതരണം ചെയ്തു എന്നാണ് 148/2016 നമ്പറിൽ രജിസ്റ്റർ ചെയ്ത കേസ്.

കണ്ണൂർ ആറളം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ക്രൈം നമ്പർ 148/16 കേസിലാണ് നദീറിനെ കസ്റ്റഡിയിലെടുത്തുന്നതെന്ന് മെഡിക്കൽ കൊളജ് പൊലീസ് അറിയിച്ചു. കഴിഞ്ഞ മാർച്ച് മൂന്നിന് ആറളം ഫാം സന്ദർശിച്ച മാവോയിസ്റ്റുകൾ പ്രദേശവാസികളെ തോക്കൂ ചൂണ്ടി ഭീഷണിപ്പെടുത്തി കാട്ടുതീ എന്ന പ്രസിദ്ധീകരണം വിതരണം ചെയ്‌തെന്നാണ് കേസ്. കോഴിക്കോട് ബാലുശേരി സ്വദേശിയാണ് നദീർ.

മാർച്ച് 16നാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇടുക്കി ഡി.വൈ.എസ്‌പി പ്രജീഷ് തോട്ടത്തിലിനാണ് അന്വേഷണച്ചുമതല. എന്നാൽ ഈ സംഭവത്തിൽ നദീറിന്റെ പേരിൽ കേസ് നിലവിലില്ല. സുന്ദരി, കന്യാകുമാരി, പി.പി മൊയ്തീൻ എന്നിവരാണ് ഈ കേസിലെ പ്രതികൾ. അങ്ങനെയിരിക്കെ എന്തിനാണ് നദീറിനെ അറസ്റ്റു ചെയ്തിരിക്കുന്നതെന്നതുസംബന്ധിച്ച് കൃത്യമായ വിശദീകരണം പൊലീസ് നൽകുന്നില്ല.

ഈ കേസിൽ നദിയുടെ പങ്കാളിത്തത്തെ കുറിച്ചറിയാനാണ് കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് ഭാഷ്യം.തന്നെ സന്ദർശിക്കാനെത്തിയ നദിയെ കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച് നോവലിസ്റ്റ് കമൽ സി ചാവറ ആശുപത്രിയിൽ നിരാഹാരം ആരംഭിച്ചു. സംഭവത്തിൽ സോഷ്യൽ മീഡിയയിലും പ്രതിഷേധം ശക്തമായിട്ടുണ്ട്. കേരളത്തിൽ പൊലീസ് രാജാണോ എന്നതാണ് സോഷ്യൽ മീഡിയയുടെ ചോദ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP