Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മദ്യപിക്കാൻ പണം നൽകിയില്ല; മത്സ്യവിൽപനയ്ക്കിടെ യുവതിക്ക് ക്രൂര മർദനം; ഭർത്താവ് കസ്റ്റഡിയിൽ

മദ്യപിക്കാൻ പണം നൽകിയില്ല; മത്സ്യവിൽപനയ്ക്കിടെ യുവതിക്ക് ക്രൂര മർദനം; ഭർത്താവ് കസ്റ്റഡിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: മദ്യപിക്കാൻ പണം നൽകാത്തത്തിന് മത്സ്യവിൽപന നടത്തുന്നതിനിടെ യുവതിയെ മർദ്ദിച്ച ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാട്ടുവയൽ കോളനി സ്വദേശി നിധീഷിനെയാണ് വയനാട്ടിൽനിന്ന് കസ്റ്റഡിയിലെടുത്തത്. തമിഴ്‌നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പ്രതി പിടിയിലായത്.

പരുക്കേറ്റ കക്കോടി സ്വദേശിനി ശ്യാമിലി ബീച്ച് ആശുപത്രിയിൽ ചികിത്സ തേടി. മദ്യപിക്കാൻ പണം നൽകാത്തത്തിന്റെ പേരിലായിരുന്നു മർദ്ദനം. ശനിയാഴ്ച രാവിലെയാണ് സംഭവം.

ശ്യാമിലി അശോകപുരത്ത് മത്സ്യവിൽപന നടത്തുകയായിരുന്നു. നിധീഷ് മദ്യപിക്കാൻ പണം ചോദിച്ചെങ്കിലും ശ്യാമിലി കൊടുത്തില്ല. ഇതിന്റെ ദേഷ്യത്തിലാണ് വൈകിട്ട് മദ്യപിച്ച് എത്തി മീൻ തട്ട് മറിച്ചിട്ട് ശ്യാമിലിയുടെ മുഖത്തും കഴുത്തിലും ചവിട്ടിയത്. സഹപ്രവർത്തകർ തടയാൻ ശ്രമിച്ചെങ്കിലും അതൊന്നും വക വയ്ക്കാതെ ആയിരുന്നു മർദനം.

അതേസമയം, പൊലീസ് യഥാസമയം കേസെടുക്കാൻ തയാറാകാത്തതിനാലാണ് അതിക്രമം ഇത്രയും കാലം സഹിക്കേണ്ടി വന്നതെന്നു ശ്യാമിലി ആരോപിച്ചു. ശ്യാമിലിയുടെ ഇരുചക്ര വാഹനവും നിതീഷ് തകർത്തിരുന്നു. എന്നാൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ വാദം. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് ഭർത്താവ് നിധീഷിനെതിരെ നടക്കാവ് പൊലീസ് കേസെടുത്തത്.

''ചേച്ചീനേയും പച്ച തോന്ന്യവാസം വിളിച്ചു. തെളിവ് എന്ന തരത്തിലാണ് ഇത് ക്യാമറയിൽ പകർത്തിയത്. ഇല്ലെങ്കിൽ വിവരം വീട്ടുകാർ ഇടപെട്ട് കേസ് ഒതുക്കും. കഴിഞ്ഞ 12 വർഷകാലമായി ഞാൻ ഇത് അനുഭവിക്കുന്നു. ചെറിയ അടിയൊന്നുമല്ല. എന്റെ എത്രയോ പരാതികൾ നടക്കാവ് സ്റ്റേഷനിൽ ഉണ്ട്. ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല. കഴിഞ്ഞ മാസം കൊടുത്ത പരാതി പോലും അവിടെയില്ല. മറിച്ച് എന്നെ അടിച്ചയാൾ നൽകിയ പരാതി അവിടെ ഉണ്ട്. ഭാര്യയും ഭർത്താവും ഒത്തുതീർപ്പാക്കണം എന്നാണ് പലപ്പോഴും ലഭിക്കുന്ന മറുപടി. മക്കളെ വിചാരിച്ചിട്ടാണ് ഒപ്പം നിൽക്കുന്നത്.'' യുവതി പ്രതികരിച്ചു.

ഇനിയും എന്തെങ്കിലും ചെയ്താൽ ആസിഡ് ഒഴിക്കുമെന്ന് ഭർത്താവ് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞിരുന്നു. കുടുംബം പുലർത്താൻ വേണ്ടിയാണ് മീൻ വിൽപ്പന നടത്തുന്നതെന്നും ശ്യാമിലി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP