Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വീടിന് സമീപം നിർത്തിയിട്ട കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; സംഭവം തിരൂർ തൃക്കണ്ടിയൂർ എൽ.ഐ.സി ഓഫീസിന് സമീപം

വീടിന് സമീപം നിർത്തിയിട്ട കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; സംഭവം തിരൂർ തൃക്കണ്ടിയൂർ എൽ.ഐ.സി ഓഫീസിന് സമീപം

ന്യൂസ് ഡെസ്‌ക്‌

തിരൂർ: വീടിന് സമീപത്ത് നിർത്തിയിട്ട കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരൂർ തൃക്കണ്ടിയൂർ എൽ.ഐ.സി ഓഫീസിന് സമീപത്ത് താഴത്തെവീട്ടിൽ പരേതനായ വാസുദേവന്റെ മകൻ ധനഞ്ജയൻ എന്ന ഉണ്ണി ആണ് കാറിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.

ഞായറാഴ്ച വൈകീട്ട് 4 മണിയോടെ തൃക്കണ്ടിയൂർ എൽ.ഐ.സി ഓഫീസിന് പിറക് വശത്തായി നിർത്തിയിട്ട ആൾടോ കാറിൽ യുവാവ് കുടുങ്ങി കിടക്കുന്നതായി പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.

കാർ തുറക്കാൻ ശ്രമിച്ചുവെങ്കിലും ഉള്ളിൽ നിന്നും ലോക്ക് ആക്കിയതിനാൽ തുറക്കാൻ കഴിഞ്ഞില്ല. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സീനിയർ ഫയർ ഓഫീസർ സജികുമാറിന്റെ നേതൃത്വത്തിലുള്ള തിരൂർ ഫയർഫോഴ്‌സ് ടീമെത്തി കാറിന്റെ ഗ്‌ളാസ് തകർത്ത് യുവാവിനെ പുറത്തെടുത്ത് തിരൂർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ എത്തിച്ച മൃതദേഹം തിങ്കളാഴ്ച പോസ്റ്റ്‌മോട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. ലക്ഷ്മിയാണ് മാതാവ്. ഭാര്യ: അനില. മക്കൾ: ആദർശ്, ആദിത്യൻ .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP