Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊവിഡ് പരിശോധനക്ക് മുമ്പ് ആശുപത്രിയിൽ നിന്നും മുങ്ങി തമിഴ്‌നാട് സ്വദേശി; പനിയടക്കമുള്ള രോഗലക്ഷണങ്ങളുള്ള ആളെ തേടി പൊലീസ്

കൊവിഡ് പരിശോധനക്ക് മുമ്പ് ആശുപത്രിയിൽ നിന്നും മുങ്ങി തമിഴ്‌നാട് സ്വദേശി; പനിയടക്കമുള്ള രോഗലക്ഷണങ്ങളുള്ള ആളെ തേടി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: പനിയടക്കമുള്ള രോഗലക്ഷണങ്ങളുമായി ആലപ്പുഴ മെഡിക്കൽ കോളജിലെത്തിയ തമിഴ്‌നാട് സ്വദേശി ആശുപത്രിയിൽ നിന്നും മുങ്ങി. കൊവിഡ് സ്രവ പരിശോധനയ്ക്കായി ആശുപത്രി ജീവനക്കാർ തയ്യാറെടുപ്പുകൾ നടത്തുന്നതിനിടെയാണ് അധികൃതരെ വെട്ടിച്ച് കടന്നത്.

തേനിയിൽ നിന്നും ഇരുചക്രവാഹനത്തിൽ കേരളത്തിലെത്തിയ ഇയാൾ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശപ്രകാരമാണ് പരിശോധനയ്ക്കെത്തിയത്. എന്നാൽ ആംബുലൻസിൽ വരാൻ കൂട്ടാക്കാതെ ഇരുചക്ര വാഹനത്തിൽ തന്നെയായിരുന്നു ആശുപത്രിയിലുമെത്തിയത്. കൊവിഡ് പരിശോധനയ്ക്ക് മുമ്പാണ് ഇയാൾ രക്ഷപ്പെട്ടത്. പൊലീസ് അന്വേഷണം തുടങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP