Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മദ്യപിച്ച ശേഷം വാക്കേറ്റവും അടിപിടിയും; കൊല്ലത്ത് വഴക്കിനിടെ ഉലക്ക കൊണ്ട് അടിയേറ്റ യുവാവ് മരിച്ചു; അമ്മാവൻ കസ്റ്റഡിയിൽ

മദ്യപിച്ച ശേഷം വാക്കേറ്റവും അടിപിടിയും; കൊല്ലത്ത് വഴക്കിനിടെ ഉലക്ക കൊണ്ട് അടിയേറ്റ യുവാവ് മരിച്ചു; അമ്മാവൻ കസ്റ്റഡിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: കൊല്ലത്ത് വാക്കേറ്റത്തിനും അടിപിടിക്കുമിടെ ഉലക്ക കൊണ്ടുള്ള അടിയേറ്റ് യുവാവ് മരിച്ചു. തൃക്കരുവ മണലിക്കട വാർഡിലെ വാടക വീട്ടിൽ താമസിക്കുന്ന ബിനു (38) ആണ് മരിച്ചത്. സംഭവത്തിൽ ബിനുവിന്റെ അമ്മാവൻ കരുവ സ്വദേശി വിജയകുമാറിനെ (48) കൊല്ലം അഞ്ചാലുംമൂട് പൊലീസ് കസ്റ്റഡിയിലെടുത്തു,

പെയിന്റിങ് തൊഴിലാളികളായ ബിനുവിനും അമ്മാവൻ വിജയകുമാറും ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. ഇരുവരും ദിവസവും മദ്യപിച്ച ശേഷം രാത്രി വഴക്കുണ്ടാക്കാറുള്ളതായി പ്രദേശവാസികൾ പറയുന്നു.

ശനിയാഴ്ച രാത്രി എട്ടരയോടെ ജോലികഴിഞ്ഞെത്തിയ ബിനുവും വിജയകുമാറും തമ്മിലുണ്ടായ വാക്കേറ്റം അടിപിടിയിൽ കലാശിച്ചു. ഇതിനിടെ വീട്ടിലുണ്ടായിരുന്ന ഉലക്കയെടുത്ത് വിജയകുമാർ ബിനുവിന്റെ തലയ്ക്കടിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ ചേർന്ന് അഞ്ചാലുംമൂട്ടിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP