Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202106Saturday

മകളുടെ വിവാഹത്തിൽ പങ്കെടുക്കാനുള്ള യാത്ര അന്ത്യയാത്രയായി; കാറിനുള്ളിൽ കുഴഞ്ഞുവീണ വി എസ്.പരമേശ്വരൻ മൂത്തതിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

മകളുടെ വിവാഹത്തിൽ പങ്കെടുക്കാനുള്ള യാത്ര അന്ത്യയാത്രയായി; കാറിനുള്ളിൽ കുഴഞ്ഞുവീണ വി എസ്.പരമേശ്വരൻ മൂത്തതിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

മറുനാടൻ മലയാളി ബ്യൂറോ

കൊയിലാണ്ടി: മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ അവർക്കൊപ്പം കാറിൽ യാത്ര ചെയ്യവേ പിതാവ് മരിച്ചു. വൈക്കം ഉദയനപുരം വാതുകോടത്തില്ലത്ത് വി എസ്.പരമേശ്വരൻ മൂത്തത് (62) ആണ് മരിച്ചത്. മകൾ കാർത്തികയുടെയും വടകര ഓർക്കാട്ടേരി പാറോളി ഇല്ലത്ത് പുരുഷോത്തമൻ നമ്പൂതിരിയുടെ മകൻ കൃഷ്ണദേവുമായുള്ള വിവാഹം ബുധനാഴ്ച വരന്റെ വീട്ടിൽ നടക്കേണ്ടതായിരുന്നു.

ഇതിനായി പരമേശ്വരൻ മൂത്തതും മകളും മകനും മാത്രമാണ് വൈക്കത്തു നിന്നും വന്നത്. യാത്രക്കിടെ പയ്യോളിയിൽ എത്തിയപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചൊവ്വാഴ്ച വൈകിട്ട് നാലിനാണു സംഭവം. ഭാര്യ: ജലജ. മകൻ: കണ്ണൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP