Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

യുവാവിന്റെ ജീവനെടുത്തത് റോഡിലെ കുഴി; സ്‌കൂട്ടറിൽ യാത്ര ചെയ്യവെ കുഴിയിൽ വീണ ഉമേഷ്‌കുമാറിന്റെ ദേഹത്ത് കൂടി കയറിയിറങ്ങിയത് പിന്നാലെ വന്ന സ്വകാര്യബസ്

യുവാവിന്റെ ജീവനെടുത്തത് റോഡിലെ കുഴി; സ്‌കൂട്ടറിൽ യാത്ര ചെയ്യവെ കുഴിയിൽ വീണ ഉമേഷ്‌കുമാറിന്റെ ദേഹത്ത് കൂടി കയറിയിറങ്ങിയത് പിന്നാലെ വന്ന സ്വകാര്യബസ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഇടുക്കി കുളമാവ് സ്വദേശി ആർ ഉമേഷ്‌കുമാറിന്റെ ദാരുണ മരണത്തിന് കാരണമായത് റോഡിലെ കുഴി. എളംകുളം മെട്രോ റെയിൽവേ സ്റ്റേഷനു സമീപം സഹോദരൻ അയ്യപ്പൻ റോഡിലെ കുഴിയിൽ വീണാണ് സ്‌കൂട്ടർ യാത്രികനായ യുവാവിന് ജീവൻ നഷ്ടമായത്. സ്‌കൂട്ടറിൽ വരവെ റോഡിലെ കുഴിയിൽ വാഹനം വീഴുകയായിരുന്നു.

കുഴിയിൽ വീണ സ്‌കൂട്ടർ റോഡിൽ തെന്നി വീഴുകയും പിറകെ വന്ന സ്വകാര്യ ബസ് ഇയാളുടെ ദേഹത്തു കയറുകയുമായിരുന്നു. ഉമേഷ് സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു.

കുളമാവ് കൊച്ചുകരയിൽ വീട്ടിൽ രവീന്ദ്രന്റെ മകനാണ്. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിൽ പ്രോഗ്രാം മാനേജരായി ജോലി ചെയ്യുകയായിരുന്നു ഇടുക്കി കുളമാവ് സ്വദേശിയായ ആർ. ഉമേഷ് കുമാർ. ഭാര്യ: ദിവ്യ, മകൾ: ദിയ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP