Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാട്ടുതീ അണയ്ക്കാനുള്ള ശ്രമത്തിനിടെ കുഴഞ്ഞുവീണയാൾ മരിച്ചു; പുൽപ്പള്ളിയിൽ തേക്കിൻ കാട്ടിലെ തീയണക്കുന്നതിനിടെ വിജയൻ മരിച്ചത് ഹൃദയാഘാതം മൂലം

കാട്ടുതീ അണയ്ക്കാനുള്ള ശ്രമത്തിനിടെ കുഴഞ്ഞുവീണയാൾ മരിച്ചു; പുൽപ്പള്ളിയിൽ തേക്കിൻ കാട്ടിലെ തീയണക്കുന്നതിനിടെ വിജയൻ മരിച്ചത് ഹൃദയാഘാതം മൂലം

മറുനാടൻ മലയാളി ബ്യൂറോ

വയനാട്: മുൻ റയിൽവെ ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചത് കാട്ടുതീ അണയ്ക്കാനുള്ള ശ്രമത്തിനിടെ. ഇന്ന് ഉച്ചയോടെയാണ് വയനാട്ടിലെ പുൽപ്പള്ളിയിൽ കൊല്ലിവയൽ വിജയൻ (55) മരിച്ചത്. ഉടൻ പുൽപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

പുൽപ്പള്ളി സെക്ഷൻ ഫോറസ്റ്റ് ഓഫീസിന് കീഴിലുള്ള കൊല്ലിവയൽ പ്രദേശത്ത് ഇന്ന് ഉച്ചയോടെ പടർന്ന കാട്ടുതീ അണയ്ക്കുന്നതിനിടെ പ്രദേശവാസിയായ വിജയൻ കുഴഞ്ഞ് വീഴുകയായിരുന്നു. ഇന്നുച്ചയോടെയാണ് തേക്കിൻ കാട്ടിൽ കാട്ടുതീ പടർന്നത്. തുടർന്ന് ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ സുനിൽ കുമാറിന്റെ നേതൃത്വത്തിൽ പ്രദേശവാസികളും ഉദ്യോഗസ്ഥരും ചേർന്ന് നീണ്ട നടത്തിയ പരിശ്രമത്തിന്റെ ഫലമായി തീയണക്കുകയായിരുന്നു.

ഇതിനിടയിലാണ് വിജയൻ കുഴഞ്ഞുവീണത്. തീ പടർന്നതിന് സമീപത്തേക്ക് ബക്കറ്റിൽ വെള്ളവുമായെത്തി തീയണക്കാൻ ശ്രമിക്കുന്നതിനിടെ ഇദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു. സുധയാണ് ഭാര്യ. അക്ഷയ്, ആകാശ്, സീതാലക്ഷ്മി എന്നിവരാണ് മക്കൾ. മൃതദേഹം നാളെ വീട്ടുവളപ്പിൽ സംസ്‌കരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP