Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇടുക്കിയിൽ കാട്ടനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു; കൊല്ലപ്പെട്ടത് പഴമ്പിള്ളിച്ചാൽ സ്വദേശി പ്രിൻസ് ചാക്കോ

മറുനാടൻ ഡെസ്‌ക്‌

ഇടുക്കി: ഇടുക്കിയിൽ കാട്ടനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു. അടിമാലി പഞ്ചായത്തിലെ പഴമ്പിള്ളിച്ചാൽ കമ്പി ലൈൻ സ്വദേശി പുവത്തിങ്കൽ പ്രിൻസ് ചാക്കോ ആണ് മരിച്ചത്. ഇന്നലെ രാത്രി 7.30ന് ആണ് സംഭവം നടന്നത്.

റോഡരികിൽ നിൽക്കുകയായിരുന്ന പ്രിൻസിനെ ആന ഓടിക്കുകയും പിടികൂടി ആക്രമിക്കുകയുമായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു. രാത്രി 8 മണിയോടെ നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിലെ വനപാലകരുടെ സഹായത്തോടെ നാട്ടുകാർ എത്തി മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. സുജയാണ് ഭാര്യ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP