Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദുലാൽ ചന്ദ്രപോളിന്റെ മൃതദേഹം ബംഗ്ലാദേശിന് കൈമാറാൻ സർക്കാരിനോട് കുടുംബാംഗങ്ങൾ; തങ്ങൾ ഏറ്റെടുക്കണമെങ്കിൽ ഇന്ത്യക്കാരനാണെന്ന ഉത്തരവിറക്കണമെന്നും ആവശ്യം; രേഖകളില്ലാതെ രാജ്യത്ത് തുടരുന്ന വിദേശിയെന്നാരോപിച്ച് തടവറയിലടച്ച അസം സ്വദേശിയുടെ മൃതദേഹം ഏറ്റുവാങ്ങാതെ ബന്ധുക്കളും അനുനയന ശ്രമവുമായി സർക്കാരും

ദുലാൽ ചന്ദ്രപോളിന്റെ മൃതദേഹം ബംഗ്ലാദേശിന് കൈമാറാൻ സർക്കാരിനോട് കുടുംബാംഗങ്ങൾ; തങ്ങൾ ഏറ്റെടുക്കണമെങ്കിൽ ഇന്ത്യക്കാരനാണെന്ന ഉത്തരവിറക്കണമെന്നും ആവശ്യം; രേഖകളില്ലാതെ രാജ്യത്ത് തുടരുന്ന വിദേശിയെന്നാരോപിച്ച് തടവറയിലടച്ച അസം സ്വദേശിയുടെ മൃതദേഹം ഏറ്റുവാങ്ങാതെ ബന്ധുക്കളും അനുനയന ശ്രമവുമായി സർക്കാരും

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ഇന്ത്യക്കാരനല്ലെന്ന് ആരോപിച്ച് തടവിലാക്കിയിരുന്ന അസം സ്വദേശിയുടെ മൃതദേഹം ബംഗ്ലാദേശിന് കൈമാറാൻ അധികാരികളോട് ആവശ്യപ്പെട്ട് കുടുംബം. അസമിലെ സോണിത്പുർ ജില്ലയിലെ അലിസിംഗ ഗ്രാമത്തിലെ ദുലാൽ ചന്ദ്ര പോൾ (65)ന്റെ മൃതദേഹമാണ് കുടുംബാംഗങ്ങൾ ഏറ്റെടുക്കാതെ പ്രതിഷേധിക്കുന്നത്. സർക്കാർ ദുലാൽ ചന്ദ്ര പോൾ വിദേശിയാണെന്ന് പ്രഖ്യാപിച്ചതിനാൽ മൃതദേഹം ബംഗ്ലാദേശിന് കൈമാറണമെന്നാണ് കുടുംബത്തിന്റെ നിലപാട്. മൃതദേഹം ഏറ്റെടുക്കണമെങ്കിൽ അദ്ദേഹം വിദേശിയല്ലെന്നും ഇന്ത്യക്കാരനാണെന്നും സർക്കാർ ഉത്തരവിറക്കണമെന്നും കുടുംബാംഗങ്ങൾ ആവിശ്യപ്പെടുന്നു.

മാനസികാസ്വാസ്ഥ്യം നേരിടുന്ന വ്യക്തിയായിരുന്നുദുലാൽ ചന്ദ്ര പോൾ. എന്നാൽ ഇദ്ദേഹത്തെ 2017ൽ സർക്കാർ വിദേശിയായി പ്രഖ്യാപിക്കുകയായിരുന്നു. ഇതിനെ തുടർന്ന് തേസ്പുർ ജയിലിലെ പ്രത്യേക കേന്ദ്രത്തിലാണ് ദുലാൽ ചന്ദ്ര പോളിനെ പാർപ്പിച്ചിരുന്നത്. ആരോഗ്യം മോശമായതിനെ തുടർന്ന് ഇദ്ദേഹത്തെ ഗുവഹാട്ടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ വച്ചാണ് ഇയാൾ മരണപ്പെട്ടത്.

മരണവിവരം വീട്ടുകാരെ അറിയിക്കുകയും മൃതദേഹം ഏറ്റുവാങ്ങണം എന്ന് അധികൃതർ ആവശ്യപ്പെടുകയുമായിരുന്നു. എന്നാൽ അതിന് വീട്ടുകാരും ബന്ധുക്കളും തയ്യാറായില്ല. അതിനിടെ, മൃതദേഹം ഏറ്റെടുക്കാൻ കുടുംബാംഗങ്ങളെ പ്രേരിപ്പിക്കാനായി സർക്കാർ ഒരു പ്രതിനിധി സംഘത്തെ ഗ്രാമത്തിലേക്ക് അയച്ചിട്ടുണ്ട്.

ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കിയതിന്റെ ഭാഗമായി 19 ലക്ഷത്തോളം ജനങ്ങൾ അസമിൽ പൗരത്വത്തിൽ നിന്ന് പുറത്തായിരുന്നു. ഇതിനെതിരെ സംസ്ഥാനത്തെ ബിജെപി നേതാക്കന്മാരുൾപ്പടെ പ്രതിഷേധിച്ചിരുന്നു. രേഖകളില്ലാതെ രാജ്യത്ത് തുടരുന്ന വിദേശികൾ എന്ന പേരിലാണ് ഇവരെ തടവിൽ പാർപ്പിക്കുന്നത്. ഇത്തരം തടങ്കൽ കേന്ദ്രങ്ങളിലെ 25 പേർ ഇതുവരെ മരണപ്പെട്ടുവെന്നാണ് സർക്കാർ കണക്ക്. ഇതിൽ 45 ദിവസം പ്രായമുള്ള കുഞ്ഞ് മുതൽ 85 വയസുള്ളവർ വരെ ഉൾപ്പെടും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP