Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലപ്പുറത്ത് പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു; അബ്ദുൾ സമദ് അപകടത്തിൽ പെട്ടത് കൂട്ടുകാരോടൊത്ത് പുഴയിൽ കുളിക്കുന്നതിനിടെ

മലപ്പുറത്ത് പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു; അബ്ദുൾ സമദ് അപകടത്തിൽ പെട്ടത് കൂട്ടുകാരോടൊത്ത് പുഴയിൽ കുളിക്കുന്നതിനിടെ

സ്വന്തം ലേഖകൻ

മലപ്പുറം: കാളികാവിനടുത്ത് അഞ്ചച്ചവിടി പൂച്ചപ്പൊയിലിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. അഞ്ചച്ചവിടി പൂച്ചപ്പൊയിൽ സ്വദേശി അബ്ദുൾ സമദ് (23) ആണ് മരിച്ചത്. കൂട്ടുകാരോടൊത്തു പരിയങ്ങാട് പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടാണ് മരണം സംഭവിച്ചത്. ഒരു മണിക്കൂറോളം തിരച്ചിൽ നടത്തിയതിനു ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. കാളികാവ് പൊലീസിന്റെ സാന്നിധ്യത്തിൽ നാട്ടുകാരായ യുവാക്കളാണ് തിരച്ചിലിന് നേതൃത്വം നൽകിയത്.

നെച്ചിക്കാടൻ അബ്ദു, മഠത്തിൽ ബിരിയുമ്മ ദമ്പതികളുട ഏക മകനാണ്. നാട്ടിലെ ജീവകാരുണ്യ സാമൂഹ്യ മേഖലകളിൽ നിറ സാന്നിധ്യമായിരുന്നു. അഞ്ചച്ചവിടി ഗവ: ഹൈ സ്‌കൂൾ, അടക്കാകുണ്ട് ക്രസന്റ് ഹയർ സെക്കന്ററി സ്‌കൂൾ എന്നിവടങ്ങളിലെ പൂർവ്വ വിദ്യാർത്ഥിയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP