Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യതീഷ് ചന്ദ്രയെ ഫേസ്‌ബുക്കിലൂടെ അപമാനിച്ച യുവമോർച്ച നേതാവ് അറസ്റ്റിൽ; 15പേർ നിരീക്ഷണത്തിൽ; കമ്മീഷണർ ഇന്ന് നിലയ്ക്കലിൽ നിന്ന് ഡൂട്ടി അവസാനിപ്പിച്ച് മടങ്ങും

യതീഷ് ചന്ദ്രയെ ഫേസ്‌ബുക്കിലൂടെ അപമാനിച്ച യുവമോർച്ച നേതാവ് അറസ്റ്റിൽ; 15പേർ നിരീക്ഷണത്തിൽ; കമ്മീഷണർ ഇന്ന് നിലയ്ക്കലിൽ നിന്ന് ഡൂട്ടി അവസാനിപ്പിച്ച് മടങ്ങും

മറുനാടൻ ഡെസ്‌ക്‌

മലപ്പുറം:തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണർ യതീഷ് ചന്ദ്രയെയും സർക്കാരിനെയും ഫേസ്‌ബുക്കിലൂടെ അപമാനിച്ച സംഭവത്തിൽ മലപ്പുറം സ്വദേശി അറസ്റ്റിലായി.യുവമോർച്ച സംസ്ഥാന സെക്രട്ടറി അറസ്റ്റിലായി. മലപ്പുറം വഴിക്കടവ് കവളപൊയ്ക സ്വദേശി തൊണ്ടിപറമ്പിൽ വീട്ടിൽ അജി തോമസ് ( 33 )നെയാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചത്. ഇയാൾ കമ്മീഷണർക്കെതിരെ അസഭ്യവർഷവും നടത്തിയെന്നാണ് ഈസ്റ്റ് പൊലീസ് വ്യക്തമാക്കുന്നത്.

 തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണർ യതീഷ് ചന്ദ്രയെ ഫേസ്‌ബുക്കിലൂടെ അപമാനിച്ച സംഭവത്തിൽ മലപ്പുറം സ്വദേശി അറസ്റ്റിൽ. മലപ്പുറം വഴിക്കടവ് കവളപൊയ്ക സ്വദേശി അജി തോമാസി (33)നെയാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഫേസ്‌ബുക്കിലൂടെ യതീഷ് ചന്ദ്രയ്‌ക്കെതിരെ അപമാനകാരമായ പരാമർശങ്ങൾ നടത്തിയ നിലവിൽ ശബരിമല ഡ്യൂട്ടിയുടെ ഭാഗമായി നിലയ്ക്കലിന്റെ സുരക്ഷാ ചുമതല വഹിച്ചു വരുന്ന യതീഷ് ചന്ദ്ര ഇന്ന് ഡ്യൂട്ടി അവസാനിപ്പിച്ച് മടങ്ങും.

ശബരിമല ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് കമ്മീഷണർ നടത്തിയ സുരക്ഷാ ഇടപെടലുകളെ തുടർന്നാണ് ചിലർ സോഷ്യൽ മീഡിയയിൽ അപമാനവും, വ്യാജപ്രചരണവും തുടങ്ങിയത്. സൈബർസെൽ ശക്തമായ നിരീക്ഷണവും, അന്വേഷണവും നടത്തിയാണ് പ്രതിയെ കുടുക്കിയത്. അപവാദം പ്രചരിപ്പിച്ച 15 പേർ സൈബർസെൽ നിരീക്ഷണത്തിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP