Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലഹരി മരുന്ന് ആപ്യൂളുകളുമായി യുവാവ് പിടിയിൽ; വിൽക്കാൻ എത്തിച്ചത് കാൻസർ രോഗികൾക്ക് വേദനസംഹാരിയായി ഉപയോഗിച്ചിരുന്ന മരുന്ന്; ഡൽഹിയിൽ നിന്ന് കൊറിയർ വഴി എത്തിച്ച് വിതരണമെന്നും പൊലീസ്

ലഹരി മരുന്ന് ആപ്യൂളുകളുമായി യുവാവ് പിടിയിൽ; വിൽക്കാൻ എത്തിച്ചത് കാൻസർ രോഗികൾക്ക് വേദനസംഹാരിയായി ഉപയോഗിച്ചിരുന്ന മരുന്ന്; ഡൽഹിയിൽ നിന്ന് കൊറിയർ വഴി എത്തിച്ച് വിതരണമെന്നും പൊലീസ്

കൊച്ചി: സിറ്റി പൊലീസ് കമ്മീഷണർ എംപി ദിനേശിന്റെ നിർദ്ദേശ പ്രകാരം ഷാഡോ പൊലീസ് നടത്തിയ തിരച്ചിച്ചിലിൽ, നഗരത്തിൽ വിൽപനയ്ക്കായി എത്തിച്ച, ബൂപ്രിനോർഫിൻ ഇനത്തിൽ പെട്ട മയക്ക് മരുന്ന് ആപ്യൂളുകളുമായി യുവാവ് പിടിയിലായി.

ആലപ്പുഴ തുറവൂർ സ്വദേശി ഹനീഷിനെ (38) ആണ് പൊലീസ് പിടികൂടിയത്. ഇയാളിൽ നിന്നും ലഹരിമരുന്നായി ഉപയോഗിക്കുന്ന ഇരുപത്തി അഞ്ചോളം ആപ്യൂളുകൾ കണ്ടെടുത്തു.

ഇത്തരത്തിലുള്ള മൂന്ന് ആപ്യൂളുകൾ അനധികൃതമായി കൈവശം വച്ചാൽ തന്നെ പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് പൊലീസ് വ്യക്തമാക്കി. കാൻസർ രോഗികൾക്ക് വേദനസംഹാരിയായി ഉപയോഗിക്കുന്ന ബൂപ്രിനോർഫിൻ ആപ്യൂളുകൾ ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷൻ ഇല്ലാതെ വിൽക്കാൻ പാടില്ല. ഇവ വ്യാപകമായി ദുരുപയോഗം ചെയ്യാറുമുണ്ട്. ഡൽഹിയിൽ നിന്ന് കൊറിയർ മുഖാന്തിരം തിരുവനന്തപുരത്തെത്തിച്ച് അവിടെ നിന്നും, അന്തർ സംസ്ഥാന ബസുകളിലെ ഡോർ ചെക്കർമാരുടെ കൈവശം കൊടുത്ത് വിട്ടായിരുന്നു ഇയാൾ നഗരത്തിലേക്ക് എത്തിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഒരു ആപ്യൂളിന് രണ്ടായിരം രൂപയ്ക്കായിരുന്നു ഇയാൾ ഈടാക്കിയിരുന്നത്.

വിൽപനയ്ക്ക് പുറമേ നഗരത്തിലെ സ്വകാര്യ ലോഡ്ജുകളിൽ താമസിച്ച് ആവശ്യക്കാർക്ക് ഇത്തരം ലഹരി വസ്തുക്കൾ കുത്തിവെച്ചും ഇയാൾ നൽകിയിരുന്നു. ഇത്തരം ഒരു ഡോസ് ലഹരി കുത്തിവയ്ക്കുന്നതിന്ന് 750 രൂപയാണ് ഇയാൾ ഈടാക്കിയിരുന്നത്. ജില്ലാ ക്രൈം ബ്രാഞ്ച് എ സി പി ബിജി ജോർജിന്റെ നേതൃപ്തത്തിൽ ഷാഡോ എസ് ഐ എ ബി വിബിൻ, കടവന്ത്ര എസ് ഐ വിജേഷ്, സി പി ഒമാരായ അഫ്‌സൽ, സാനു,സനോജ്, ഷാജി, വിശാൽ, പ്രശാന്ത്,ഷൈമോൻ, രഞ്ജിത്ത്, സുനിൽ, യൂസഫ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP