Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

ഇഷ്ടപ്പെട്ട പെൺകുട്ടിയെ വിവാഹം ചെയ്തു കൊടുക്കാത്തതിൽ പ്രതിഷേധിച്ച് അതേ യുവതിയുടെ നഗ്‌ന ഫോട്ടോകളും, വീഡിയോകളും മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; യുവതിയെ ബ്ലാക്‌മെയിൽ ചെയ്തു പലപ്പോഴായി പണവും തട്ടിയെടുത്തു; മലപ്പുറത്തെ യുവതിയുടെ പരാതിയിൽ പ്രതിയായ 26കാരൻ അറസ്റ്റിൽ

ഇഷ്ടപ്പെട്ട പെൺകുട്ടിയെ വിവാഹം ചെയ്തു കൊടുക്കാത്തതിൽ പ്രതിഷേധിച്ച് അതേ യുവതിയുടെ നഗ്‌ന ഫോട്ടോകളും, വീഡിയോകളും മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; യുവതിയെ ബ്ലാക്‌മെയിൽ ചെയ്തു പലപ്പോഴായി പണവും തട്ടിയെടുത്തു; മലപ്പുറത്തെ യുവതിയുടെ പരാതിയിൽ പ്രതിയായ 26കാരൻ അറസ്റ്റിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: ഇഷ്ടപ്പെട്ട പെൺകുട്ടിയെ വിവാഹം ചെയ്തുകൊടുക്കാത്തതിൽ പ്രതിഷേധിച്ച് അതേ യുവതിയുടെ ഫോട്ടോകളും, വീഡിയോകളും മോർഫ് ചെയ്ത് നഗ്ന്തയോടെ അശ്ലീല ചിത്രങ്ങളുണ്ടാക്കി പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. തുടക്കത്തിൽ മോർഫ് ചെയ്ത അശ്ലീല വീഡിയോകളും ഫോട്ടോകളും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവതിയിൽ നിന്നും വിവിധ തവണകളിലായി പ്രതി പണം തട്ടിയിരുന്നുവെന്നും പൊലീസ് പറഞ്ഞു.

മലപ്പുറം പടിഞ്ഞാറ്റു മുറി ചെര പറമ്പിൽ സുജിഷ്ണു (26)യാണ് യുവതിയുടെ പരാതി പ്രകാരംഅറസ്റ്റ് ചെയ്തത്. മലപ്പുറം താനൂർ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തു, യുവതിയെ വിവാഹം കഴിച്ച് കൊടുക്കാത്തതിലുള്ള വിരോധം വച്ചാണ് യുവതിയുടെ പിന്നാലെ നടന്നു ശല്യം ചെയ്യുകയും പിന്നിട് അശ്ലീലമായി മോർഫ് ചെയ്ത യുവതിയുടെ ഫോട്ടോ മറ്റുള്ളവർക്ക് അയച്ചതായും പരാതിയുണ്ടെന്ന് താനൂർ സിഐ.പി.പ്രമോദ് പറഞ്ഞു, ഒളിവിലായിരുന്ന പ്രതിയെ താനൂർ പൊലീസ് അറസ്റ്റ് ചെയ്ത് കേസെടുത്ത് പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Stories you may Like



കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP