Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202119Tuesday

കഞ്ചാവ് ചെടി നട്ടുവളർത്തിയത് വീട്ടുവളപ്പിൽ; പാറ രാജേന്ദ്രനെ എക്സൈസ് പിടികൂടിയത് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ

കഞ്ചാവ് ചെടി നട്ടുവളർത്തിയത് വീട്ടുവളപ്പിൽ; പാറ രാജേന്ദ്രനെ എക്സൈസ് പിടികൂടിയത് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: വീട്ടുവളപ്പിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ ആൾ എക്സൈസിന്റെ പിടിയിൽ. അരുവിക്കര മുണ്ടല പുത്തൻവീട്ടിൽ രാജേഷ് ഭവനിൽ ചെല്ലപ്പന്റെ മകൻ രാജേന്ദ്രനാണ്(പാറ രാജേന്ദ്രൻ-56) അറസ്റ്റിലായത്. നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

തദ്ദേശ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കിനിൽക്കെ എക്സൈസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം വ്യാപക പരിശോധനകൾ നടത്തിവരികയാണ്. ഇതിനിടെയാണ് വീട്ടിൽ കഞ്ചാവ് ചെടി വളർത്തിയ രാജേന്ദ്രനെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പിടികൂടിയത്.

നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്.വിനോദ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രിവന്റീവ് ഓഫീസർമാരായ കെ. സാജു, കെ.എൻ.മനു, സിവിൽ എക്സൈസ് ഓഫീസർമാരായ എസ്.നജുമുദീൻ, എസ്.ഗോപകുമാർ, എസ്.ആർ അനീഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ എം. ആർ. രമ്യ, ഡ്രൈവർ സുധീർ കുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP