Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202218Thursday

കണ്ണൂരിൽ നിരവധി കേസിലെ പ്രതിയായ യുവാവ് മോഷണത്തിനിടെ അറസ്റ്റിൽ; മുഹമ്മദ് ഷിബാസിനെ അറസ്റ്റു ചെയ്തത് മൃഗാശുപത്രിയിൽ വെച്ചു യുവതിയെ കൊള്ളയടിച്ച കേസിൽ

കണ്ണൂരിൽ നിരവധി കേസിലെ പ്രതിയായ യുവാവ് മോഷണത്തിനിടെ അറസ്റ്റിൽ; മുഹമ്മദ് ഷിബാസിനെ അറസ്റ്റു ചെയ്തത് മൃഗാശുപത്രിയിൽ വെച്ചു യുവതിയെ കൊള്ളയടിച്ച കേസിൽ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കണ്ണൂരിൽ നിരവധി കേസിലെ പ്രതിയായ യുവാവിനെ മോഷണത്തിനു ശേഷം മണിക്കൂറുകൾക്കുള്ളിൽ പൊലിസ് പിടികൂടി. വളപട്ടണം മന്ന സ്വദേശിയായ മുഹമ്മദ് ഷിബാസെന്ന ബാവയെയാണ്(25) കണ്ണൂർ ടൗൺ പൊലിസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം കണ്ണൂർ നഗരത്തിലെ മൃഗാശുപത്രിയിൽ വെച്ചു യുവതിയെ കൊള്ളയടിച്ച കേസിലാണ് കണ്ണൂർ ടൗൺ പൊലിസ് ഈയാളെ പിടികൂടിയത്.

മൃഗാശുപത്രി വളപ്പിൽ നിർത്തിയിട്ടഓട്ടോറിക്ഷയുടെ സീറ്റിൽ നിന്നും വി.കെ നവീനയുടെ അയ്യായിരം രൂപയും സ്മാർട്ട് ഫോണും എ.ടി. എം കാർഡുമടങ്ങിയ ബാഗുമായാണ് ഇയാൾ കവർന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. ഇവിടെ നിന്നും മോഷണം നടത്തി മുങ്ങിയ ഷിബാസിനെ സി.സി.ടി.വി ക്യാമറയുടെ സഹായത്തോടെയാണ് പൊലിസ് തിരിച്ചറിഞ്ഞത്.

വളപട്ടണം മന്ന സ്വദേശിയായ ഷിബാസ് നേരത്തെ നിരവധി കേസുകളിലെ പ്രതിയാണെന്നാണ് പൊലിസ് പറയുന്നത്. പിടിച്ചുപറിയുൾപ്പെടെ പന്ത്രണ്ടോളം കേസുകളിൽ പ്രതിയാണ് ഷിബാസ്. വളപട്ടണം,കണ്ണപുരം സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുകളുണ്ട്. അറസ്റ്റിലായ ഷിബാസിൽ നിന്നും മോഷണവസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്. കണ്ണൂർ ടൗൺ എസ്. ഐ നസീബും സംഘവുമാണ് പ്രതിയെ വളപട്ടണത്തു നിന്നും പിടികൂടിയത്.

അന്വേഷണസംഘത്തിൽ എസ്. ഐ രഞ്ചിത്ത്, സി.പി.ഒ മാരായ നാസർ, രാജേഷ് എന്നിവരും പങ്കെടുത്തു. പ്രതിയെ കണ്ണൂർ കോടതിയിൽ ഹാജരാക്കിയതിനുശേഷം റിമാൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP