Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

വിധവയായ വീട്ടമ്മയെ സിയാദ് ബലാത്സംഗം ചെയ്തത് വീട്ടിൽ മറ്റാരും ഇല്ലാത്ത തക്കം നോക്കി; പൊലീസിന് പരാതി നൽകിയത് ഭീഷണിപ്പെടുത്തി പീഡനം തുടർന്നതോടെ; ഈരാറ്റുപേട്ട പൊലീസ് അറസ്റ്റു ചെയ്ത സിയാദ് വീട്ടമ്മയുമായി അടുത്തത് മരിച്ചുപോയ ഭർത്താവിന്റെ സൃഹൃത്ത് ചമഞ്ഞെത്തി

വിധവയായ വീട്ടമ്മയെ സിയാദ് ബലാത്സംഗം ചെയ്തത് വീട്ടിൽ മറ്റാരും ഇല്ലാത്ത തക്കം നോക്കി; പൊലീസിന് പരാതി നൽകിയത് ഭീഷണിപ്പെടുത്തി പീഡനം തുടർന്നതോടെ; ഈരാറ്റുപേട്ട പൊലീസ് അറസ്റ്റു ചെയ്ത സിയാദ് വീട്ടമ്മയുമായി അടുത്തത് മരിച്ചുപോയ ഭർത്താവിന്റെ സൃഹൃത്ത് ചമഞ്ഞെത്തി

പ്രകാശ് ചന്ദ്രശേഖർ

ഈരാറ്റുപേട്ട: ഭർത്താവിന്റെ സുഹൃത്താണെന്ന് വിശ്വസിപ്പിച്ച് വിധവയുമായി അടുപ്പംകൂടി പീഡിപ്പിച്ച പട്ടിതമ്പി എന്ന പേരിൽ അറിയപ്പെടുന്ന ഈരാറ്റുപേട്ട വട്ടക്കയം സിയാദ് (47) പൊലീസ് പിടിയിൽ. പൂഞ്ഞാർ നടുഭാഗം പനിച്ചിക്കാപ്പാറ സ്വദേശിനിയുടെ പരാതിയിലാണ് ഇയാളെ ഈരാറ്റുപേട്ട പൊലീസ് അറസ്റ്റുചെയ്തത്. ഇവരുടെ ഭർത്താവ് വർഷങ്ങൾക്ക് മുമ്പ് മരണമടഞ്ഞിരുന്നു.

ഭർത്താവ് മരിച്ച ശേഷം ഇയാൾ യുവതിയുമായി സൗഹൃദത്തിലാവുകയായിരുന്നു. ഭർത്താവിന്റെ സുഹൃത്തെന്ന് പരിചയപ്പെടുത്തി ഇവരുമായി ബന്ധം സ്ഥാപിച്ച ഇയാൾ പിന്നീട് ഇവരുടെ കുടുംബത്തിന്റെ സംരക്ഷകൻ ചമഞ്ഞാണ് നാട്ടിൽ വിലസിയിരുന്നത്. മറ്റാരുമില്ലാതിരുന്ന സമയത്ത് തന്റെ വീട്ടിൽ വച്ച് സിയാദ് തന്നെ ബലാൽസംഗം ചെയ്തെന്നും പിന്നീട് ഇതു പുറത്തുപറയുമെന്ന് ഭീഷിണിപ്പെടുത്തി വാഗമണ്ണിൽ വിളിച്ചുവരുത്തിയെന്നും ഇവിടെ വച്ചും പീഡിപ്പിച്ചെന്നുമാാണ് യുവതി പൊലീസിൽ നൽകിയട്ടുള്ള മൊഴി.

Stories you may Like

പിന്നീടും സിയാദ് ഇക്കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയെങ്കിലും യുവതി വഴങ്ങിയില്ല. മാത്രമല്ല പുരയിടത്തിന്റെ ആധാരം പണയപ്പെടുത്താൻ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. സിയാദിന്റെ ഭീഷണി കാരണം ഇവർ നാട്ടിൽ നിന്നും മാറി തീക്കോയിയിൽ ഉള്ള ഒരു സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിച്ചിരുന്നു. ഇതുമനസ്സിലാക്കി ഇയാൾ കഴിഞ്ഞ മാസം 9-ാം തീയതി ജോലിചെയ്യുന്ന സ്ഥാപനത്തിലെത്തി യുവതിയെ കയറിപ്പിടിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്തിരുന്നു. തുടർന്നാണ് വീട്ടമ്മ ഇയാളിൽ അനുഭവിക്കേണ്ടിവന്ന പീഡനങ്ങൾ സംബന്ധിച്ച് പൊലീസിൽ പരാതിയുമായി എത്തിയത്. ഇവരുടെ മകൻ ബാംഗ്ലൂരിൽ നിന്നാണ് പഠിക്കുന്നത്.

സഹായിക്കാൻ പറയത്തക്ക ബന്ധുക്കളാരും ഇല്ലന്നുള്ള തിരിച്ചറിവിൽ യുവതി പരാതിയുമായി പൊലീസിനെ സമീപിക്കില്ലന്നുള്ള ഉറപ്പിലാണ് ഇയാൾ അക്രമത്തിനും മറ്റും തയ്യാറായതെന്നാണ് പൊലീസ് നിഗമനം. സംഭവശേഷം ഒളിവിൽപ്പോയിരുന്ന ഇയാളെ ഇന്ന് രാവിലെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഈരാറ്റുപേട്ട പൊലീസ് ഇൻസ്പെക്ടർ ബൈജുകമാർ, എഎസ്‌ഐമാരായ ഷാബുമോൻ ജോസഫ്, ബിജുമോൻ, സിപിഒ ഷെറിൻ എന്നിവർ ചേർന്നാണ് കേസ്സിൽ അന്വേഷണം നടത്തി പ്രതിയെ അറസറ്റുചെയ്തത്. സിയാദിനെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP