Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആറുവയസുകാരിയെ പീഡിപ്പിച്ച ഡ്രൈവർ രണ്ടുവർഷത്തിന് ശേഷം അറസ്റ്റിൽ; സ്റ്റീഫനെ പിടികൂടിയത് നെയ്യാറ്റിൻകരയിലെ വീട്ടിലെത്തിയപ്പോൾ

ആറുവയസുകാരിയെ പീഡിപ്പിച്ച ഡ്രൈവർ രണ്ടുവർഷത്തിന് ശേഷം അറസ്റ്റിൽ; സ്റ്റീഫനെ പിടികൂടിയത് നെയ്യാറ്റിൻകരയിലെ വീട്ടിലെത്തിയപ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആറുവയസുകാരിയെ പീഡിപ്പിച്ച ഡ്രൈവർ രണ്ടു വർഷത്തിന് ശേഷം അറസ്റ്റിലായി. നെയ്യാറ്റിൻകര കുന്നത്തുകാൽ സ്വദേശി സ്റ്റീഫനാണ് പൊലീസ് പിടിയിലായത്. ആലുവയിൽ പെൺകുഞ്ഞിനെ പീഡിപ്പിച്ച സ്റ്റീഫൻ പൊലീസിനെ കബളിപ്പിച്ച് മുങ്ങിനടക്കുകയായിരുന്നു. 2018 ലാണ് സംഭവം നടന്നത്.

ആലുവയിലെ ഒരു വീട്ടിൽ ഡ്രൈവറായി ജോലിചെയ്യുന്നതിനിടെയാണ് പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചത്.കുട്ടിയുടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയതോടെ സ്റ്റീഫൻ ഒളിവിൽ പോയി. എന്നാൽ നെയ്യാറ്റിൻകരയിലെ വീട്ടിൽ ഇയാൾ ഇടക്ക് വരാറുണ്ടെന്ന് പൊലീസിന് വ്യക്തമായി. ഇതേ തുടർന്ന് പൊലീസ് നടത്തിയ നീക്കത്തിനൊടുവിലാണ് ഇയാളെ പിടികൂടിയത്. ആലുവ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP