Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഗൾഫിൽ നിന്നും തിരിച്ചെത്തിയതോടെ ആനന്ദം കണ്ടെത്തിയത് വീര്യം കൂടിയ ലഹരികളിൽ; മയക്കുമരുന്നുകൾക്കാവശ്യമായ വലിയ തുക കണ്ടെത്താൻ തെരഞ്ഞെടുത്തത് ലഹരി കച്ചവടവും; ഷൈജുവിനെ കോഴിക്കോട് നിന്നും പിടികൂടിയത് ബ്രൗൺഷുഗറുമായി ഇടപാടുകാരെ കാത്തുനിൽക്കെ

ഗൾഫിൽ നിന്നും തിരിച്ചെത്തിയതോടെ ആനന്ദം കണ്ടെത്തിയത് വീര്യം കൂടിയ ലഹരികളിൽ; മയക്കുമരുന്നുകൾക്കാവശ്യമായ വലിയ തുക കണ്ടെത്താൻ തെരഞ്ഞെടുത്തത് ലഹരി കച്ചവടവും; ഷൈജുവിനെ കോഴിക്കോട് നിന്നും പിടികൂടിയത് ബ്രൗൺഷുഗറുമായി ഇടപാടുകാരെ കാത്തുനിൽക്കെ

കെ വി നിരഞ്ജൻ

കോഴിക്കോട്: 23 ഗ്രാം ബ്രൗൺഷുഗറുമായി യുവാവ് അറസ്റ്റിൽ. കോഴിക്കോട് എരഞ്ഞിക്കൽ കൊന്നാരി മൂല സ്വദേശി ഷൈജു എന്ന വേളാങ്കണ്ണി ഷൈജുവിനെ(43) യാണ് കോഴിക്കോട് സിറ്റി ഡിസ്ട്രിക്ട് ആന്റി നാർകോട്ടിക് സ്‌പെഷൽ ആക്ഷൻ ഫോഴ്‌സും ടൗൺ പൊലീസും ചേർന്ന് കോഴിക്കോട് റെയിൽവെ സ്റ്റേഷൻ പരിസരത്ത് വെച്ച് അറസ്റ്റ് ചെയ്തത്. ജില്ലയിലെ വിവിധ ഭാഗങ്ങളിലെ യുവാക്കൾക്ക് വിൽപനക്കായി കൊണ്ടുവന്നതാണ് ബ്രൗൺഷുഗർ.

നാല് വർഷത്തോളം ഗൾഫിൽ ജോലി ചെയ്തിരുന്ന ഷൈജു ഗൾഫിൽ നിന്നും തിരിച്ചെത്തിയ ശേഷം ബ്രൗൺഷുഗർ പോലുള്ള വീര്യം കൂടിയ ലഹരിക്ക് അടിമയാകുകയായിരുന്നു. തനിക്ക് ലഹരി ഉപയോഗിക്കുന്നതിനാവശ്യമായ വലിയ തുക സമ്പാദിക്കുന്നതിനായാണ് ഇയാൾ ബ്രൗൺഷുഗർ വിൽപനയിലേക്ക് കടന്നത്. കോഴിക്കോട് ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ എൻ.ഡി.പി .എസ് ആക്ട് പ്രകാരമുള്ള കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ ഷൈജു. ജില്ലയിലെ വിവിധ പ്രായക്കാരിൽ സ്ഥിരമായി ബ്രൗൺഷുഗർ ഉപയോഗിക്കുന്നവരാണ് ഇയാളുടെ പ്രധാന ഇടപാടുകാർ. കാസർഗോഡുള്ള ഏജന്റ് വഴി രാജസ്ഥാൻ സ്വദേശിയിൽ നിന്നും ബ്രൗൺഷുഗർ വാങ്ങി ട്രെയിൻ മാർഗം കോഴിക്കോട് എത്തിച്ചു വില്പന നടത്തുന്നതാണ് ഇയാളുടെ രീതി.

കോഴിക്കോട് എത്തിച്ച ബ്രൗൺഷുഗറുമായി ഇടപാടുകാരെ കാത്തിരിക്കുമ്പോഴാണ് ഇയാൾ പൊലീസിന്റെ പിടിയിലാവുന്നത്. റെയിൽവേ സ്റ്റേഷൻ ബസ്സ് സ്റ്റാന്റ് പോലുള്ള പൊതുസ്ഥലങ്ങളിൽ ഡൻസാഫ് ഉൾപ്പെടെയുള്ള വിഭാഗങ്ങൾ മഫ്തിയിൽ നിരീക്ഷണം നടത്തി വരുന്നുണ്ട് സംശയാസ്പദമായ സാഹചര്യത്തിൽ ഷൈജുവിനെ കണ്ട വിവരം ഡൻസാഫ് വഴി ലഭിച്ച ടൗൺ എസ് ഐ വാസുദേവന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഡൻസാഫും ചേർന്ന് നടത്തിയ ആസൂത്രിത നീക്കത്തിലാണ് ഷൈജു 23 ഗ്രാം ബ്രൗൺ ഷുഗറുമായി കോഴിക്കോട് റെയിൽവെ സ്റ്റേഷൻ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിനു പുറത്തുള്ള പാർക്കിങ് ഗ്രൗണ്ടിനു സമീപത്തുവെച്ച് പിടിയിലായത്.

ഒരു മാസത്തെ ഇടവേളയിൽ രണ്ടാം തവണയാണ് ടൗൺ പൊലീസും ഡൻസാഫും ചേർന്ന് ബ്രൗൺ ഷുഗർ പിടികൂടുന്നത്. യുവാക്കൾക്കിടയിൽ വർധിച്ച് വരുന്ന ഉപയോഗത്തിനെതിരെ പൊലീസ് ശക്തമായ നടപടികൾ നടപടികൾ സ്വീകരിച്ചു വരുന്നതായും സമൂഹത്തിലെ ഇത്തരം പ്രവണതകൾക്കെതിരായി എല്ലാവരും ജാഗ്രത പുലർത്തണമെന്നും ടൗൺ സിഐ എ.ഉമേഷ് അറിയിച്ചു.

കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർമാരായ വാസുദേവൻ പി, ഗിരീഷ് കുമാർ ടൗൺ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർമാരായ വിശ്വാസ്, ജയ്‌സൺ ചാർളി, ഡൻസാഫ് സ്‌ക്വാഡംഗങ്ങളായ സജി.എം, അഖിലേഷ്.കെ, ജോമോൻ കെ.എ, നവീൻ.എൻ, രതീഷ് എം.കെ, സോജി.പി, രജിത്ത് ചന്ദ്രൻ, ജിനേഷ്.എം, സുമേഷ്.എ.വി എന്നിവരുൾപ്പെട്ട ടീമാണ് പ്രതിയെ പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP