Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

ഭർത്താക്കന്മാരുമായി പിണങ്ങി കഴിയുന്ന സ്ത്രീകളെ ലക്ഷ്യമിട്ട് വലവീശും; വീഴുന്നവരെ ഉപയോഗം കഴിയുമ്പോൾ പണവുമായി മുങ്ങും; ലോഡ്ജുകളിൽ താമസിക്കുക കള്ളപ്പേരുകളിൽ; ആലപ്പുഴക്കാരൻ വിഷ്ണുവിന്റെ തന്ത്രങ്ങളിൽ വീണത് നിരവധി സ്ത്രീകൾ

ഭർത്താക്കന്മാരുമായി പിണങ്ങി കഴിയുന്ന സ്ത്രീകളെ ലക്ഷ്യമിട്ട് വലവീശും; വീഴുന്നവരെ ഉപയോഗം കഴിയുമ്പോൾ പണവുമായി മുങ്ങും; ലോഡ്ജുകളിൽ താമസിക്കുക കള്ളപ്പേരുകളിൽ; ആലപ്പുഴക്കാരൻ വിഷ്ണുവിന്റെ തന്ത്രങ്ങളിൽ വീണത് നിരവധി സ്ത്രീകൾ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: വിവാഹ മോചനത്തിന്റെ വക്കിലെത്തി സ്ത്രകളെ ലക്ഷ്യമിട്ട് പണവും മാനവും കവരുന്ന കുതന്ത്രക്കാരൻ പിടിയിലായി. ഭർത്താക്കന്മാരുമായി അകന്നു കഴിയുന്ന സ്ത്രീകളെ വലവീശി വരുതിയിലാക്കി കാര്യം കാണുന്ന യുവാവാണ് ആലപ്പുഴയിൽ അറസ്റ്റിലായത്. തുറവൂർ സ്വദേശി വിഷ്ണു (ശ്രീകുമാർ-26) ആണു ടൗൺ സൗത്ത് പൊലീസിന്റെ പിടിയിലായത്.

സ്ത്രീകളെ വശീകരിച്ച് ലൈംഗികമായി ഉപയോഗിക്കുകയും സ്വർണവും പണവും കവരുകയും ചെയ്യുന്നതാണ് ഇയാളുടെ പതിവു പരിപാടിയെന്ന് പൊലീസ് പറഞ്ഞു. ഭർത്താക്കന്മാരുമായി അകന്നുകഴിയുന്ന സ്ത്രീകളെ വിവാഹ വാഗ്ദാനംനൽകി വളച്ചെടുക്കുകയാണ് ആദ്യം ചെയ്യുന്നത്. പിന്നീട് ഇവരുമായി അടുപ്പം സ്ഥാപിച്ചു ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ഇവരുടെ പണവും ആഭരണങ്ങളും തട്ടിയെടുക്കുകയുമാണ് ഇയാൾ ചെയ്യുന്നത്.

Stories you may Like

തട്ടിപ്പിനിരയായ സ്ത്രീകൾ മാനഹാനി ഭയന്ന് വിവരം രഹസ്യമാക്കി വെച്ചതാണ് ഇയാൾക്ക് പലപ്പോഴും തുണയായിരുന്നത്. പല തട്ടിപ്പുകേസിലും ഇയാൾ പ്രതിയാണ്. തിരുവനന്തപുരം സ്വദേശിയായ പെൺവാണിഭ സംഘത്തിൽ ഉണ്ടായിരുന്ന ഒരു സ്ത്രീയായിരുന്നു ഇയാളുടെ കൂടെ ആദ്യം പാലക്കാട് താമസിച്ചിരുന്നത്. ഇവർ ഗൾഫിൽ പോയതോടെ ഇയാൾ തട്ടിപ്പിനായി ഇറങ്ങുകയായിരുന്നു.

അമ്മയും മകനുമാണെന്ന പേരിൽ മറ്റൊരു സ്ത്രീയോടൊപ്പവും ഇയാൾ കൊടുവായൂരിൽ താമസിച്ചിരുന്നു. സ്ത്രീകളെ പരിചയപ്പെട്ട് അവരോടൊപ്പം ലോഡ്ജുകളിൽ താമസിക്കുമ്പോൾ ഇയാൾ വ്യത്യസ്ത മേൽവിലാസങ്ങൾ ആണ് ഉപയോഗിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP