Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഓടുന്ന ബസിൽ വനിതാ കണ്ടക്ടർക്ക് നേരെ ലൈം​ഗിക അതിക്രമം; യുവാവിനെ യാത്രക്കാർ പിടിച്ച് പൊലീസിൽ ഏൽപ്പിച്ചു

ഓടുന്ന ബസിൽ വനിതാ കണ്ടക്ടർക്ക് നേരെ ലൈം​ഗിക അതിക്രമം; യുവാവിനെ യാത്രക്കാർ പിടിച്ച് പൊലീസിൽ ഏൽപ്പിച്ചു

കെ വി നിരഞ്ജൻ

കോഴിക്കോട്: കെ എസ് ആർ ടി സി ബസിൽ വനിതാ കണ്ടക്ടർക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ കാസർകോട് ചിറ്റാരിക്കൽ സ്വദേശി ഷൈജു ജോസഫിനെ നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ട് കണ്ണൂരിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വന്ന ബസിൽ ആണ് സംഭവം. പ്രതിയെ യാത്രക്കാർ തടഞ്ഞ് വച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പീഡനശ്രമം, കൃത്യനിർവ്വഹണം തടസപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് ഇയാൾക്കെതിരെ കേസെടുത്തത്.

ഇന്നലെ വൈകീട്ട് കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസിൽ വച്ചായിരുന്നു സംഭവം. ബസിലെ വനിതാ കണ്ടക്ടർക്ക് നേരെയാണ് സ്വകാര്യ ബസിലെ കണ്ടക്ടറായ പ്രതി ലൈംഗിക അതിക്രമം നടത്തിയത്. ഇയാൾ കണ്ണൂരിൽ നിന്നായിരുന്നു ബസിൽ കയറിയത്. സംഭവം നടന്നയുടൻ ബസിലുണ്ടായിരുന്ന യാത്രക്കാർ ഷൈജുവിനെ തടഞ്ഞു വെക്കുകയായിരുന്നു. കെ എസ് ആർ ടി സി അധികൃതരും കണ്ടക്ടറും പരാതി നൽകിയതിനെ തുടർന്ന് മാവൂർ റോഡ് ബസ് ടെർമിനലിൽ വെച്ച് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP