Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വീടിന്റെ ടെറസിൽ നട്ടു വളർത്തിയത് 11 കഞ്ചാവ് ചെടികൾ; ബഷീറിനെ അറസ്റ്റ് ചെയ്തത് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ

വീടിന്റെ ടെറസിൽ നട്ടു വളർത്തിയത് 11 കഞ്ചാവ് ചെടികൾ; ബഷീറിനെ അറസ്റ്റ് ചെയ്തത് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ

കെ വി നിരഞ്ജൻ

കോഴിക്കോട്: വീടിന്റെ ടെറസിൽ കഞ്ചാവ് ചെടികൾ വളർത്തിയ ഗൃഹനാഥനെ പൊലീസ് അറസ്റ്റ് ചെയ്തു. കടമേരി കീരിയങ്ങാടിയിലെ കല്ലിങ്ങൽ കുനിയിൽ ബഷീറിനെ(45)യണ് നാദാപുരം സി ഐ എൻ സുനിൽ കുമാറും സംഘവും പിടികൂടിയത്. പ്ലാസ്റ്റിക് പെട്ടിയിലും സഞ്ചിയിലുമായി 11 കഞ്ചാവ് ചെടികളാണ് വളർത്തിയത്. മൂന്നു മാസത്തോളം വളർച്ചയുള്ള ചെടികൾക്ക് ഒന്നര മീറ്ററിലധികം നീളമുണ്ട്. റൂറൽ പൊലീസ് മേധാവി എ ശ്രീനിവാസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇൻസ്പെക്ടറും സംഘവും പരിശോധനക്കെത്തിയത്. പ്രതിയുടെ കുടുംബവും ഈ വീട്ടിലാണ് കഴിയുന്നത്. എസ് ഐ ബാബു കക്കട്ടിൽ, എ എസ് ഐ കെ മജീദ്, കെ നന്ദൻ, എൻ പി നധീഷ് എന്നിവരും സി ഐയ്ക്കൊപ്പം ഉണ്ടായിരുന്നു. ബഷീറിനെ നാളെ കോടതിയിൽ ഹാജരാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP