Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഏട്ടപ്പൻ മേഹേഷിന് ഒളിത്താവളമൊരുക്കിയ സഹായി നാടൻ തോക്കും മാൻ കൊമ്പുമായി പിടിയിൽ; അറസ്റ്റിലായത് കമ്പിനി മല കോളനിയിൽ ജോയി

മറുനാടൻ മലയാളി ബ്യൂറോ

തിരുവല്ല :യൂണിവേഴ്‌സറ്റി കോളേജിലെ വിവാദ നായകൻ ഏട്ടപ്പൻ മേഹേഷിന് ഒളിത്താവളമൊരുക്കിയ സഹായി നാടൻ തോക്കും മാൻ കൊമ്പുമായി പൊലീസ് പിടിയിൽ. പുറമറ്റം കമ്പിനി മല കോളനിയിൽ മീൻ ചിറപ്പാട്ട് വീട്ടിൽ ജോയി (55)ആണ് പിടിയിലായത്. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ജി. ജയദേവന്റെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയൈ പിടികൂടിയത്. ഏട്ടപ്പന് ഒളിത്താവളമൊരാക്കിയ ദിലു അടക്കം നിരവധി പേർ ഒളിവിൽ. ഒളിവിൽ പോയവർക്കായി അന്വേഷണം ഊർജിതമാക്കി പൊലീസും

. തിരുവനന്തപുരം യൂണിവേഴ്‌സറ്റി കോളേജിൽ നടന്ന നിരവധി ആക്രമണ കേസുകളിൽ പ്രതിയായ ഏട്ടപ്പൻ എന്ന വിളിക്കുന്ന മേഹേഷിന് ഒളിത്താവളം ഒരുക്കി നൽകിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും മണ്ണ് മാഫിയ തലവനുമായ ദിലു എന്നയാളാണ് തോക്കും മാൻ കൊമ്പും സൂക്ഷിക്കാൻ ഏൽപ്പിച്ചെതെന്നാണ് അറസ്റ്റിലായ ജോയി പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.കോയിപ്രം ഐ.എസ്സ്.എച്ച്. ഒ ഗിരീഷ് .എൻ ,എസ്സ ഐ മാരായ ആർ എസ്സ്. രഞ്ജു, ബി.രമേശൻ, എ എസ് ഐ മാരായ ഹരികുമാർ, അജികുമാർ ആർ, സി.പി. ഒമാരായ ശ്രീരാജ്, ദീപു, സുജിത്ത് എന്നിവരടങ്ങുന്ന സംഘമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP