Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശിവരാജന്റെ പോക്കറ്റിൽ നിന്നും അടിച്ചുമാറ്റിയത് പ്ലംബിങ് സാധനങ്ങൾ വാങ്ങാൻ വെച്ചിരുന്ന പണം; പോക്കറ്റടിക്ക് വിനോദ് പിടിയിലായത് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെ

ശിവരാജന്റെ പോക്കറ്റിൽ നിന്നും അടിച്ചുമാറ്റിയത് പ്ലംബിങ് സാധനങ്ങൾ വാങ്ങാൻ വെച്ചിരുന്ന പണം; പോക്കറ്റടിക്ക് വിനോദ് പിടിയിലായത് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെ

മറുനാടൻ മലയാളി ബ്യൂറോ

ഹരിപ്പാട്: ഷർട്ടിന്റെ പോക്കറ്റിൽ നിന്നും പണം മോഷ്ടിച്ചതിന് പൊലീസ് അറസ്റ്റു ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തു. തകഴി തെന്നി കസ്തൂർബാ കോളനിയിൽ വിനോദ്(40) നെയാണ് കരീലകുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. ശിവരാജ് എന്നയാളുടെ പക്കൽ നിന്ന് 20,400രൂപ യാണ് പ്രതി മോഷ്ടിച്ചത്.

പനച്ചമൂട് എൽ പി സ്‌കൂളിന് പടിഞ്ഞാറ് വശം നിർമ്മാണം നടക്കുന്ന വീട്ടിൽ പ്‌ളമ്പിങ് ജോലി ചെയ്തു കൊണ്ടിരുന്ന ശിവരാജന്റെ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും ആണ് പണം മോഷണം പോയത്. ജോലിക്കിടയിൽ അടുക്കള മുറിയിൽ ഊരിയിട്ടിരിക്കുകയായിരുന്നു ഷർട്ട്. ജോലിയുമായി ബന്ധപ്പെട്ട സാധനങ്ങൾ വാങ്ങുന്നതിനായി സൂക്ഷിച്ചിരുന്ന പണമായിരുന്നു ഇത്.

പണം കാണാനില്ലാത്തതിനെ തുടർന്ന് ശിവരാജ് പൊലീസിൽ പരാതി നൽകി. സമീപത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നുമാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇയാൾ മുമ്പ് ബംഗാളികളിൽ നിന്നും ഇതേപോലെ പണം കവർന്നിട്ടുണ്ട്. പ്രതിയെ ഹരിപ്പാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP