Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പറക്കുന്നതിനിടെ വിമാനത്തിന്റെ ശുചിമുറിയിൽ ഇരുന്ന് പുകവലിച്ചു; തൃശൂർ സ്വദേശിയായ വയോധികൻ അറസ്റ്റിൽ

പറക്കുന്നതിനിടെ വിമാനത്തിന്റെ ശുചിമുറിയിൽ ഇരുന്ന് പുകവലിച്ചു; തൃശൂർ സ്വദേശിയായ വയോധികൻ അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വിമാനത്തിൽ നിന്നും പുക വലിച്ച സംഭവത്തിൽ 62 കാരൻ അറസ്റ്റിൽ. തൃശൂർ മാള സ്വദേശിയായ സുകുമാരനെയാണ് ദുബായി -കൊച്ചി വിമാനത്തിലെ ശുചിമുറിയിൽ വച്ച് പുകവലിച്ചതിന് അറസ്റ്റു ചെയ്തത്. കൊച്ചി എയർപോർട്ട് അധികൃതരുടെ പരാതിയിൽ ഞായറാഴ്ച രാത്രിയാണ് ഇയാളെ നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തതെന്ന് ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

വിമാനം പറക്കുന്നതിനിടെയാണ് ശുചിമുറിയിൽ നിന്ന് പുക ഉയരുന്നത് സ്പൈസ്ജറ്റ് വിമാനജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ ജീവനക്കാർ അയാളെ പുകവലിക്കുന്നതിൽ നിന്ന് തടഞ്ഞു. തുടർന്ന് വിവരം എയർപോർട്ടിലെ സുരക്ഷാ ഓഫീസറെ അറിയിക്കുകയായിരുന്നു. വിമാനം കൊച്ചിയിൽ ഇറങ്ങിയതിന് പിന്നാലെ ഇയാളെ സെക്യൂരിറ്റി ഓഫീസറുടെ നിർദേശത്തെ തുടർന്ന് കസ്റ്റഡിയിൽ എടുത്തു. ഇയാളിൽ നിന്നും സിഗരറ്റുകളും ലൈറ്ററും കണ്ടെടുക്കുകയും ചെയ്തു.

ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസ് എടുത്തതായി പൊലീസ് പറഞ്ഞു.പിന്നീട് ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു. വിമാനത്തിൽ നിന്ന് പുകവലിക്കുന്നത് അത്യന്തം അപകടകരമാണ്. രണ്ടുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും സെക്യൂരിറ്റി ഓഫീസർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP