Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വാട്സാപ്പ് സ്റ്റാറ്റസാക്കിയത് മുൻ കാമുകിയുടെ ന​ഗ്നചിത്രങ്ങൾ; അനിൽ കുമാറിനെ അറസ്റ്റ് ചെയ്തത് യുവതി പരാതി നൽകിയതോടെ

വാട്സാപ്പ് സ്റ്റാറ്റസാക്കിയത് മുൻ കാമുകിയുടെ ന​ഗ്നചിത്രങ്ങൾ; അനിൽ കുമാറിനെ അറസ്റ്റ് ചെയ്തത് യുവതി പരാതി നൽകിയതോടെ

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂ‍ർ: മുൻ കാമുകിയുടെ നഗ്ന ചിത്രങ്ങൾ വാട്ട്സ്സ് ആപ്പിൽ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. തൃശ്ശൂർ മുളങ്കുന്നതുകാവ് സ്വദേശി അനിൽ കുമാറിനെ ആണ് ഇരിങ്ങാലക്കുട പൊലീസ് പിടികൂടിയത്.കുഴിക്കാട്ടുകൊണം സ്വദേശിയായ യുവതിയുമായി അനിൽ ഏറെ നാളായി പ്രണയത്തിലായിരുന്നു. ഇവർ മാസങ്ങളോളം ഒരുമിച്ചും കഴിഞ്ഞു. പിന്നീട് ചില അഭിപ്രായ വത്യാസങ്ങൾ വന്നതോടെ യുവതി ഇയാളെ വിട്ടു പോയി. ഇതിൽ കുപിതനായ അനിൽ യുവതിയുടെ ചിത്രങ്ങൾ വാട്ട്സ് ആപ്പ് സ്റ്റാറ്റസ് ആയി ഇടുകയായിരുന്നു.

യുവതി ഇതിനെതിരെ പരാതി നൽകിയതിനെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഏട്ട് മാസങ്ങൾക്ക് മുൻപ് മുളങ്കുന്നതുകാവിൽ നഴ്‌സിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയാണ് അനിൽ കുമാർ. ഈ കേസിൽ ജാമ്യമെടുത്ത് ഇറങ്ങിയതിന് പിന്നാലെയാണ് നഗ്നചിത്രം പ്രചരിപ്പിച്ച സംഭവത്തിൽ ഇയാൾ പിടിയിലാകുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP