Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രായപൂർത്തായാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവം; ചിറയിൻകീഴ് സ്വദേശിയായ യുവാവ് അറസ്റ്റിൽ; പെൺകുട്ടിയെ ആറ് മാസക്കാലമായി പീഡിപ്പിച്ച് വരികയായിരുന്നെന്ന് പൊലീസ്; പ്രതി വലയിലായത് തമിഴ്‌നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിന് ഇടയിൽ

മറുനാടൻ ഡെസ്‌ക്‌

മംഗലപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതി അറസ്റ്റിൽ. ചിറയിൻകീഴ് കൂന്തള്ളൂർ പറമ്പിൽ വീട്ടിൽ മോൻ കുട്ടൻ എന്ന സുഷാജ് (26) ആണ് അറസ്റ്റിലായത്.

ആറുമാസമായി പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നു. ഗർഭിണിയായതറിഞ്ഞ് വിവാഹബന്ധത്തിൽനിന്ന് പിന്മാറുകയായിരുന്നു.

ഒളിവിൽ പോകാനായി സുഹൃത്തുമായി തമിഴ്‌നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അന്വേഷണസംഘം പിടികൂടിയത്. ആറ്റിങ്ങൽ ഡിവൈ.എസ്‌പി എസ്.വൈ. സുരേഷിന്റെ നേതൃത്വത്തിൽ മംഗലപുരം പൊലീസ് ഇൻസ്‌പെക്ടർ പി.ബി. വിനോദ്കുമാർ, സബ് ഇൻസ്‌പെക്ടർ വി. തുളസീധരൻ, ഫിറോസ്ഖാൻ, എഎസ്ഐമാരായ ബി. ദിലീപ് , ആർ. ബിജുകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP