Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പന്ത്രണ്ടു വയസ്സുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ; 44കാരൻ ഉപദ്രവിച്ചത് സുഹൃത്തിന്റെ മകളെത്തന്നെ

പന്ത്രണ്ടു വയസ്സുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ; 44കാരൻ ഉപദ്രവിച്ചത് സുഹൃത്തിന്റെ മകളെത്തന്നെ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: സുഹൃത്തിന്റെ മകളായ പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസിൽ പല്ലാരിമംഗലം മടിയൂർ ഇഞ്ചക്കുടിയിൽ ജയ്‌ലാനി (44) യെ പോത്താനിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.

കുട്ടിയും മാതാപിതാക്കളുമൊരുമിച്ച് മൂന്നാറിൽ പോയി മടങ്ങും വഴി കോതമംഗലത്ത് വച്ച് മാതാപിതാക്കൾ മരുന്ന് വാങ്ങാൻ കാറിൽ നിന്നും ഇറങ്ങിയ സമയത്ത് കാറിൽ വച്ചായിരുന്നു സംഭവം.

ഡ്രൈവറായാണ് പ്രതി ഇവരോടൊപ്പം പോയത്. വീട്ടിലെത്തി മാതാവിനോട് കുട്ടി വിവരം പറഞ്ഞപ്പോഴാണ് സംഭവം അറിഞ്ഞത്. ഇതിന് പിന്നാലെ പൊലീസിൽ പരാതി നൽകുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP