Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തലസ്ഥാനത്ത് ബാലികയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയയാൾ പിടിയിൽ; കല്ലമ്പലത്തെ പീഡനവീരൻ ഒളിവിൽ കഴിഞ്ഞത് മലപ്പുറം ഭാഗത്ത് തമിഴ്‌നാട് അതിർത്തിയിൽ

തലസ്ഥാനത്ത് ബാലികയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയയാൾ പിടിയിൽ; കല്ലമ്പലത്തെ പീഡനവീരൻ ഒളിവിൽ കഴിഞ്ഞത് മലപ്പുറം ഭാഗത്ത് തമിഴ്‌നാട് അതിർത്തിയിൽ

കല്ലമ്പലം: ബാലികയെ പീഡിപ്പിച്ച മദ്ധ്യ വയസ്‌ക്കനെ കല്ലമ്പലം എസ് ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു. ഷിബു എന്ന് വിളിക്കുന്ന ഫ്രാൻസിസ് (46) ആണ് അറസ്റ്റിലായത്. പീഡന വിവരം പുറത്തായതോടെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് അന്വേഷണം ഊർജിതമാക്കിയ പൊലീസ് ഇയാൾ മലപ്പുറം തമിഴ്‌നാട് അതിർത്തി പ്രദേശങ്ങളിൽ ഒളിവിൽ കഴിയുകയാണെന്ന് മനസിലാക്കുകയും അവിടെ നിന്നും അറസ്റ്റ് ചെയ്യുകയുമായിരുന്നു. അന്വേഷണ സംഘത്തിൽ ഗ്രേഡ് എഎസ്‌ഐമാരായ ജോയി, സനിൽകുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ ഷാൻ, അനൂപ് എന്നിവരും ഉണ്ടായിരുന്നു. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP