Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രവാസിയെ തട്ടിക്കൊണ്ടുപോയി വഴിയിൽ തള്ളിയത് മൂന്നം​ഗ ക്വട്ടേഷൻ സംഘം; പ്രധാന പ്രതി എൽബിൻ ദേവസ്സിയെ അറസ്റ്റ് ചെയ്ത് മൂവാറ്റുപുഴ പൊലീസ്

പ്രവാസിയെ തട്ടിക്കൊണ്ടുപോയി വഴിയിൽ തള്ളിയത് മൂന്നം​ഗ ക്വട്ടേഷൻ സംഘം; പ്രധാന പ്രതി എൽബിൻ ദേവസ്സിയെ അറസ്റ്റ് ചെയ്ത് മൂവാറ്റുപുഴ പൊലീസ്

പ്രകാശ് ചന്ദ്രശേഖർ

മൂവാറ്റുപുഴ: സ്ഥലം ഇടപാടുമായി ബന്ധപ്പെട്ട തർക്കത്ത തുടർന്ന് പ്രവാസിയെ തട്ടിക്കൊണ്ടുപോയി വഴിയിൽ തള്ളിയ കേസിൽ പ്രധാന പ്രതിയെ മൂവാറ്റുപുഴ എസ് ഐ ടി എം സൂഫിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റു ചെയ്തു. എടത്തല ചുണങ്ങംവേലി മിറ്റപ്പിള്ളി വീട്ടിൽ എൽബിൻ ദേവസ്സി(35)യാണ് പിടിയിലായത്. ഒട്ടേറെ കേസുകളിൽ പ്രതിയായ എൽബിൻ പൊലീസിനു പിടികൊടുക്കാതെ ഒളിവിൽ കഴിയുന്നതിനിടെയാണ് തട്ടിക്കൊണ്ടു പോകലിനു നേതൃത്വം നൽകിയത്.

ഇയാൾക്കെതിരെ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു. തട്ടിക്കൊണ്ടു പോകൽ സംഘത്തിലെ രണ്ടുപേരെ പൊലീസ് നേരത്തെ അറസ്റ്റ്‌ ചെയ്തിരുന്നു. മലപ്പുറം തലക്കാട് പുതിയങ്ങാടി വാൽപ്പറമ്പിൽ വീട്ടിൽ ഷാഹിദ് (30), മലപ്പുറം പുത്തൂർ ഗവ. ഹയർ സെക്കൻഡറിക്ക് സമീപം വാഴേപ്പറമ്പിൽ വിപിൻ ദാസ് (30) എന്നിവരാണ് നേരത്തെ പിടിയിലായത്. മൂവരും ക്വട്ടേഷൻ സംഘാംഗങ്ങളാണെന്ന് പൊലീസ് പറഞ്ഞു.

പെരുമറ്റത്തുള്ള വീടിനു മുന്നിൽ നിന്ന് ഫെബ്രുവരി 27ന് രാത്രിയാണ് എറണാകുളത്ത് സ്വകാര്യ സ്ഥാപനം നടത്തുന്ന പെരുമറ്റം സ്വദേശി അഷറഫിനെ തട്ടിക്കൊണ്ടുപോയത്. കണ്ണ് മൂടിക്കെട്ടി, രാത്രിമുഴുവൻ വണ്ടിയിലിട്ട്‌ മർദിച്ച ശേഷം വെള്ളിയാഴ്ച പുലർച്ചെ കുറുപ്പംപടിയിൽ ഇറക്കിവിടുകയായിരുന്നു. 25 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടാണ് തട്ടിക്കൊണ്ടുപോയതെന്നും പിന്നിൽ നാട്ടുകാരനായ വ്യക്തിയാണെന്നും അഷറഫ് പൊലീസിന്‌ മൊഴി നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP