Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

സൗഹൃദം സ്ഥാപിച്ചത് ഫേക്ക് ഐഡിയിലൂടെ; വിശ്വാസം പിടിച്ചുപറ്റിയതോടെ ആവശ്യപ്പെട്ടത് നഗ്‌നത പ്രദർശനം; യുവതിയുടെ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ

സൗഹൃദം സ്ഥാപിച്ചത്  ഫേക്ക് ഐഡിയിലൂടെ; വിശ്വാസം പിടിച്ചുപറ്റിയതോടെ ആവശ്യപ്പെട്ടത് നഗ്‌നത പ്രദർശനം; യുവതിയുടെ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം; യുവതിയുടെ നഗ്‌നദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ. പത്തനംതിട്ട റാന്നി നെല്ലിക്കമൺ ചെറിയമൂഴി തടത്തിൽ വീട്ടിൽ രാജേഷ്‌കുമാറിനെ (32) ആണ് പൊലീസ് അറസ്റ്റു ചെയ്തത്. കൊല്ലം സ്വദേശിനിയുമായി സോഷ്യൽ മീഡിയയിലൂടെ സൗഹൃദം സ്ഥാപിച്ച യുവാവ് നഗ്‌നദൃശ്യങ്ങൾ റെക്കോഡ് ചെയ്യുകയായിരുന്നു.

വ്യാജ ഫേസ്‌ബുക് അക്കൗണ്ടിലൂടെയാണ് ഇയാൾ യുവതിയുമായി സൗഹൃദത്തിലായത്. തുടർന്നു യുവതിയുടെ വിശ്വാസം പിടിച്ചു പറ്റിയ ഇയാൾ സമൂഹമാധ്യമത്തിലെ ചാറ്റിലൂടെ നിർബന്ധിച്ചു നഗ്‌നത പ്രദർശിപ്പിച്ചു. യുവതിയുടെ നഗ്‌നദൃശ്യങ്ങൾ ഇയാൾ തന്റെ ഫോണിൽ റിക്കോർഡ് ചെയ്യുകയും ചെയ്തു. യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് വ്യാജ അക്കൗണ്ടിന്റെ ഐപി അഡ്രസ് വഴിയാണു പ്രതിയെ തിരിച്ചറിഞ്ഞത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP