Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202022Tuesday

രാത്രി വൈകിയും മീൻകച്ചവടം നടത്തുന്നത് എന്തിനെന്ന് ചോദിച്ചു തുടങ്ങി; ഒന്നും രണ്ടും പറഞ്ഞ് ആക്രോശിച്ചു അടിച്ചു വീഴ്‌ത്തി; കോട്ടയത്ത് അമ്മയ്ക്കും മകൾക്കും നേരെ നടുറോഡിൽ ആക്രമണം നടത്തിയ യുവാവ് അറസ്റ്റിൽ; മദ്യലഹരിയിൽ അതിക്രമം നടത്തിയ രഞ്ജിത്തിനെ കുടുക്കിയത് സി സി ടിവി ദൃശ്യങ്ങൾ

രാത്രി വൈകിയും മീൻകച്ചവടം നടത്തുന്നത് എന്തിനെന്ന് ചോദിച്ചു തുടങ്ങി; ഒന്നും രണ്ടും പറഞ്ഞ് ആക്രോശിച്ചു അടിച്ചു വീഴ്‌ത്തി; കോട്ടയത്ത് അമ്മയ്ക്കും മകൾക്കും നേരെ നടുറോഡിൽ ആക്രമണം നടത്തിയ യുവാവ് അറസ്റ്റിൽ; മദ്യലഹരിയിൽ അതിക്രമം നടത്തിയ രഞ്ജിത്തിനെ കുടുക്കിയത് സി സി ടിവി ദൃശ്യങ്ങൾ

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയത്ത് അമ്മയ്ക്കും മകൾക്കും നേരെ നടുറോഡിൽ അതിക്രമം നടത്തിയ യുവാവ് അറസ്റ്റിലായി. കോതനല്ലൂരിൽ മീൻ കച്ചവടം നടത്തുകയായിരുന്ന വൈക്കം സ്വദേശികളായ അമ്മയ്ക്കും മകൾക്കും നേരെയാണ് ക്രൂരമായ ആക്രമണം ഉണ്ടായത്.

Stories you may Like

മദ്യലഹരിയിലായിരുന്ന കോതനല്ലൂർ സ്വദേശി രഞ്ജിത് (32) ആണ് ആക്രമിച്ചത്. രാത്രി വൈകി ശേഷവും കച്ചവടം നടത്തുന്നത് എന്തിന് എന്ന് ചോദിച്ചു കൊണ്ടായിരുന്നു ആക്രമണം. മകൾ ഇത് ചോദ്യം ചെയ്തതോടെ മർദ്ദിക്കുകയായിരുന്നു. സംഭവത്തിൽ പ്രതി രഞ്ജിത്തിനെ പൊലീസ് പിടികൂടി.

സ്ത്രീകളെ അപമാനിക്കുന്നതും, ആക്രമിക്കുന്നതും അടക്കമുള്ള കുറ്റങ്ങൾ ചുമത്തി എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. സംഭവത്തിത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. അമ്മയും മകളും കച്ചവടം നടത്തുന്ന കടയ്ക്ക് അരികിലുള്ള സ്‌പെയർപാർട്‌സ് കടയിലെ ജീവനക്കാരനാണ് രഞ്ജിത്. വൈക്കം എസിപി ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ഊർജിതമാക്കിയത്.

30-ാം തീയതി രാത്രി 10 മണിക്കായിരുന്നു സംഭവം. സിസി ടിവി ദൃശ്യങ്ങളാണ് യുവാവിനെ പിടികൂടാൻ സഹായകമായത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP