Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പീഡന ശ്രമത്തിൽ നിന്ന് രക്ഷപ്പെടാൻ തുണയായത് കുംഫു പഠനം; ബലാൽക്കാരം നടത്താൻ ശ്രമിച്ച മുപ്പത്തഞ്ചുകാരനെ ഇടിച്ചിട്ട് രക്ഷപ്പെട്ടത് പതിനഞ്ചുകാരി; ആലപ്പുഴയിലെ ഞരമ്പനെ പൊലീസ് പൊക്കിയത് പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയിൽ; പെൺകുട്ടിയുടെ ധൈര്യത്തിന് കൈയടിച്ച് സോഷ്യൽ മീഡിയ

പീഡന ശ്രമത്തിൽ നിന്ന് രക്ഷപ്പെടാൻ തുണയായത് കുംഫു പഠനം; ബലാൽക്കാരം നടത്താൻ ശ്രമിച്ച മുപ്പത്തഞ്ചുകാരനെ ഇടിച്ചിട്ട് രക്ഷപ്പെട്ടത് പതിനഞ്ചുകാരി; ആലപ്പുഴയിലെ ഞരമ്പനെ പൊലീസ് പൊക്കിയത് പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയിൽ; പെൺകുട്ടിയുടെ ധൈര്യത്തിന് കൈയടിച്ച് സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

ആലപ്പുഴ: പെൺകുട്ടികൾ നൃത്തവും പാട്ടും അഭ്യസിപ്പിക്കുന്നതിനൊപ്പം ഒരു ആയോധന കലകൂടി പഠിപ്പിക്കണമെന്നതിന് വീണ്ടും പ്രാധാന്യമേറുന്നു. അത്തരത്തിൽ ഒരു വാർത്തയാണ് ആലപ്പുഴയിൽ നിന്ന് പുറത്തുവരുന്നത്. ആലപ്പുഴയിൽ പെൺകുട്ടിയുടെ ധൈര്യം ഒന്നുമാത്രമാണ് അവളെ പ്രതിസന്ധി ഘട്ടത്തിൽ നിന്ന് രക്ഷപ്പെടുത്തിയത്.

കുട്ടനാട്ടിൽ പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച വിവാഹിതനായ മുപ്പത്തഞ്ചുകാരൻ പിടിയിലായത്. രാമങ്കരി പഞ്ചായത്തിൽ മാമ്പുഴക്കരി ബ്ലോക്ക് നമ്പർ രണ്ടിൽ സനീഷ് കുമാറിനെയാണ് രാമങ്കരി എസ്‌ഐ. ആനന്ദബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റു ചെയ്തത്. തിങ്കളാഴ്ച രാത്രി കിടങ്ങറയിൽ നിന്നാണ് പ്രതി പിടിയിലായത്.

പെൺകുട്ടിയുടെ പിതാവിന്റെ സുഹൃത്തായ പ്രതി പെൺകുട്ടിയുമായും പരിചയത്തിലായിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ പ്രതിയുടെ വീട്ടിലെത്തിയ പെൺകുട്ടിയെ ബലാത്കാരമായി വലിച്ചിഴച്ച് വീട്ടിനുള്ളിലാക്കി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഈ സമയം സനീഷിന്റെ വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. കുംഫു അഭ്യസിച്ചിരുന്ന പെൺകുട്ടി പ്രതിയെ ഇടിച്ച് വീഴ്‌ത്തി രക്ഷപെട്ട് വീട്ടിലേക്ക് പോയി.

എന്നാൽ മൊബൈലിൽ ഫോട്ടോയെടുത്തിട്ടുണ്ടന്ന് ഭീഷണിപ്പെടുത്തി വീണ്ടും പെൺകുട്ടിയെ വലയിലാക്കാൻ സനീഷ് ശ്രമം തുടങ്ങി. ഇതോടെ പെൺകുട്ടി വിവരം വീട്ടിൽ അറിയിച്ചു. തുടർന്ന് പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയെ തുടർന്ന് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻന്റ് ചെയ്തു. പ്രതിസന്ധി ഘട്ടത്തെ സധൈര്യം നേരിട്ട പെൺകുട്ടിക്ക് സോഷ്യൽ മീഡിയയുടെ അഭിന്ദനപ്രവാഹം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP