Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പ്ലസ് വൺ വിദ്യാർത്ഥിനിയെ കാറിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചത് ഒപ്പം ചെന്നില്ലെങ്കിൽ അമ്മയേയും സഹോദരനേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; റോഡരുകിൽ പാർക്കു ചെയ്തിരുന്ന കാറിൽ നിന്നും പൊലീസ് അറസ്റ്റു ചെയ്ത അരുണിനെ റിമാൻഡ് ചെയ്തു

പ്ലസ് വൺ വിദ്യാർത്ഥിനിയെ കാറിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചത് ഒപ്പം ചെന്നില്ലെങ്കിൽ അമ്മയേയും സഹോദരനേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; റോഡരുകിൽ പാർക്കു ചെയ്തിരുന്ന കാറിൽ നിന്നും പൊലീസ് അറസ്റ്റു ചെയ്ത അരുണിനെ റിമാൻഡ് ചെയ്തു

ജോയ് പി

കൊല്ലം: കുളത്തൂപ്പുഴയിൽ പ്രണയം നടിച്ചും ഭീഷണിപ്പെടുത്തിയും 16 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി പൊലീസ് പിടിയിൽ. തെന്മല വിജയഭവനത്തിൽ ശിവരാജന്റെ മകൻ അരുൺകുമാർ(29)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുളത്തൂപ്പുഴ പൊലീസ് വാഹനപരിശോധന നടത്തുന്നതിനിടയിൽ റോഡിന്റെ സൈഡിൽ സംശയാസ്പദമായി കണ്ട സ്വിഫ്റ്റ് കാർ പരിശോധന നടത്തിയതിൽ നിന്നാണ് പെൺകുട്ടിയെയും യുവാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. വാഹനപരിശോധനക്കിടയിൽ തിരുവനന്തപുരം ചെങ്കോട്ട അന്തസംസ്ഥാനപാതയിൽ കൂവാക്കാട് ആർ.പി.എൽ എസ്റ്റേറ്റ് ഭാഗത്ത് റോഡിൽ സംശയകരമായ സാഹചര്യത്തിൽ കണ്ട കാറിൽ നിന്നാണ് പെൺകുട്ടിയെ പൊലീസ് കണ്ടെത്തിയത്.

കുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കിയതിനെ തുടർന്നു യുവാവിന്റെ കൂടെ ചെന്നില്ലെങ്കിൽ തന്റെ അമ്മയെയും സഹോദരനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതെന്ന് കുട്ടി മൊഴി നൽകി. പ്ലസ് വൺ വിദ്യാർത്ഥിനിയെ ഏറെകാലമായി പ്രണയിക്കുകയും പ്രണയം നിരസിച്ച പിന്മാറിയപെൺകുട്ടിയുടെ അമ്മയെയും സഹോദരനെയും കൊല്ലുമെന്ന് ഒരാഴ്‌ച്ച മുന്നേ കുട്ടിയെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്നു ഇന്നലെ സ്‌കൂൾ പരിസരത്തുനിന്ന് വാഹനത്തിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

ഏറെക്കാലമായി പെൺകുട്ടിയെ ശല്യം ചെയ്തതിനെ തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ മാസങ്ങൾക്കു മുന്നേ വിവരമറിയിക്കുകയും ഇതിനെത്തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി അന്വേഷണം നടത്തുകയും ചെയ്തിരുന്നു. തെന്മല സ്വദേശിയായ അരുണിനെതിരെ തെന്മല പൊലീസ് സ്റ്റേഷനിൽ 3ഓളം ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി കോടതി റിമാൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP