Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇതുവഴി പോയപ്പോൾ ഇന്നസെന്റിനെ കണ്ടു അപ്പോൾ വണ്ടി നിർത്തി; പ്രിയപ്പെട്ടവരെ ഇത് എന്റെ വളരെ അടുത്ത സുഹൃത്താണ് സഹപ്രവർത്തകനാണ് എല്ലാ വിജയാംസകളും; ഇന്നസെന്റിന് പ്രചാരണത്തിന് അവിചാരിതമായി എത്തി ഇത്ര മാത്രം പറഞ്ഞ് മമ്മൂട്ടി; പത്ത് മിനിറ്റ് നേരത്തെ മെഗാ സ്റ്റാറിന്റെ സാന്നിധ്യം ആഘോഷമാക്കി ഇടത് പ്രവർത്തകർ

ഇതുവഴി പോയപ്പോൾ ഇന്നസെന്റിനെ കണ്ടു അപ്പോൾ വണ്ടി നിർത്തി; പ്രിയപ്പെട്ടവരെ ഇത് എന്റെ വളരെ അടുത്ത സുഹൃത്താണ് സഹപ്രവർത്തകനാണ് എല്ലാ വിജയാംസകളും; ഇന്നസെന്റിന് പ്രചാരണത്തിന് അവിചാരിതമായി എത്തി ഇത്ര മാത്രം പറഞ്ഞ് മമ്മൂട്ടി; പത്ത് മിനിറ്റ് നേരത്തെ മെഗാ സ്റ്റാറിന്റെ സാന്നിധ്യം ആഘോഷമാക്കി ഇടത് പ്രവർത്തകർ

പ്രകാശ് ചന്ദ്രശേഖർ

പെരുമ്പാവൂർ: ചാലക്കുടിയിലെ ഇടത് സ്ഥാനാർത്ഥി ഇന്നസെന്റിനായി പ്രചാരണത്തിനെത്തി മെഗാ സ്റ്റാർ മമ്മൂട്ടി. ഇന്ന് ഉച്ചകഴിഞ്ഞ് 4 മണിയോടെ പെരുമ്പാവൂരിനടുത്ത് അല്ലപ്രയിൽ വച്ചാണ് മമ്മൂട്ടി ഇന്നസെന്റിന്റെ വാഹനത്തിൽക്കയറി സ്നേഹം പങ്കിട്ട് വിജയാംശംസകളും നേർന്ന് സ്ഥലം വിട്ടത്.കഷ്ടി 10 മിനിട്ടോളം സമയമാണ് മമ്മൂട്ടി ഇവിടെ ചിലവഴിച്ചത്.തുടർന്ന് ഇവിടെ നിന്നും യാത്രയായി.

ഇതുവഴിയെത്തിയപ്പോൾ ഇന്നസെന്റിനെ കണ്ടാണ് ഇറങ്ങിയതെന്ന മുഖവുരയോടെയാണ് അദ്ദേഹം മൈക്കിൽ സംസാരിച്ച് തുടങ്ങിയത്.കാറിൽ നിന്നിറങ്ങിയ മമ്മൂട്ടിയെ പ്രചാരണ വാഹനത്തിൽ ഒപ്പമുണ്ടായിരുന്നവർ തുറന്നവാഹനത്തിലേയ്ക്കാനയിച്ചു.ഒപ്പമെത്തിയപ്പോൾ ഇന്നസെന്റ് കൈകൊടുത്ത് മമ്മൂട്ടിയെ കുറച്ചുകൂട് മുന്നിലേയ്ക്ക് കൊണ്ടുവന്നു.പിന്നാലെ മൈക്ക് കൊണ്ടുവരാൻ ഇന്നസെന്റ് തന്നെ പ്രവർത്തകരോട് ആവശ്യപ്പെട്ടു.ഉടൻ മുന്നിലെ അനൗൺസ്മെന്റ് വാഹനത്തിൽ നിന്നും മൈമ്മൂട്ടിയുടെ കൈകളിലേയ്ക്ക് മൈക്ക് എത്തിച്ചു.തുടർന്നാണ് സൗഹൃദം വിവരിച്ച്, സ്നേഹം ,പങ്കിട്ട് ,വിജയാംസകൾ നേർന്ന് മമ്മൂട്ടി യാത്രയായത്.

അപ്രതീക്ഷിതമായി മമ്മൂട്ടിയെ കണ്ടതോടെ പ്രവർത്തകർക്ക് ഉണ്ടായ ആഹാളാം പറഞ്ഞറിയിക്കാവുന്നതിനും അപ്പുറത്തായിരുന്നു.സ്ഥാർത്ഥിക്കൊപ്പം മമ്മൂട്ടിയെയും ഫ്രയിമിലാക്കി സെൽഫിയെടുക്കാൻ പ്രവർത്തകർ തിക്കും തിരക്കും കൂട്ടുന്നതും കാണാമായിരുന്നു.മണ്ഡലം മുഴുവൻ ഒറ്റപ്പകൽ കൊണ്ട് പിന്നിടുന്ന പതിനായിരങ്ങൾ പങ്കെടുക്കുന്ന വമ്പൻ റോഡ്‌ഷോയാണ് ഇന്ന് എൽ ഡി എഫ് സംഘടിപ്പിച്ചിട്ടുള്ളത്.

എൽഡിഎഫിലെ പ്രമുഖ നേതാക്കൾക്കുമൊപ്പം ചലച്ചിത്ര, സാംസ്‌കാരിക മേഖലകളിൽ നിന്നുള്ള പ്രമുഖരും ഈ മെഗാ റോഡ്‌ഷോയില് പങ്കെടുമെന്ന് സംഘാടകർ നേരത്ത അറിയിച്ചിരുന്നെങ്കിലും മമ്മൂട്ടിയുടെ എന്റിട്രിയെ കുറിച്ച് യാതൊരു സൂചനയും പുറത്തുവന്നിരുന്നില്ല.കയ്പമംഗലം നിയമസഭാ മണ്ഡലത്തിലെ ചെന്ത്രാപ്പിന്നിയിൽ ചലച്ചിത്ര സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ കമലാണ് മെഗാറോഡ് ഷോ ഫ്‌ളാഗോഫ് ചെയ്തത്. വൈകിട്ട് അങ്കമാലിയിലാണ് സമാപനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP