Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രളയബാധിതർക്കായി കടയിലെ വസ്ത്രങ്ങൾ മുഴുവൻ ദാനം ചെയ്ത നൗഷാദിനെ അഭിനന്ദിച്ച് നടൻ മമ്മൂട്ടിയും; മമ്മുക്ക നൗഷാദിനെ പ്രശംസിച്ചത് ഫോണിൽ വിളിച്ച്; 'റാഹത്താ'യ കാര്യങ്ങൾ ചെയ്യാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ എന്നും മമ്മൂട്ടി

പ്രളയബാധിതർക്കായി കടയിലെ വസ്ത്രങ്ങൾ മുഴുവൻ ദാനം ചെയ്ത നൗഷാദിനെ അഭിനന്ദിച്ച് നടൻ മമ്മൂട്ടിയും; മമ്മുക്ക നൗഷാദിനെ പ്രശംസിച്ചത് ഫോണിൽ വിളിച്ച്; 'റാഹത്താ'യ കാര്യങ്ങൾ ചെയ്യാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ എന്നും മമ്മൂട്ടി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പ്രളയബാധിതർക്കായി കടയിലുണ്ടായിരുന്ന മുഴുവൻ തുണികളും നൽകിയ നൗഷാദാണ് ഇപ്പോൾ കേരളത്തിലെ താരം. പെരുമഴയിൽ ഉദിച്ച താരത്തെ അഭിനന്ദിക്കാൻ നൗഷാദിനെ നേരിട്ട് വിളിക്കുന്നത് നിരവധി പേരാണ്. അവരിൽ ഒരാൾ മലയാളത്തിന്റെ പ്രിയപ്പെട്ട മമ്മുക്ക ആയിരുന്നു. നൗഷാദിന്റെ മകൻ ഫഹദിന്റെ ഫോണിലേക്കാണ് മമ്മൂട്ടി വിളിക്കുന്നത്. ഫോൺ എടുത്തത് നൗഷാദ് തന്നെയാണ്. മമ്മൂട്ടി നൗഷാദിനെ അഭിനന്ദിച്ചു. നല്ല സന്തോഷമുള്ള കാര്യമാണ് നൗഷാദ് ചെയ്തതെന്ന് മമ്മൂട്ടി പറഞ്ഞു. ദൈവം അനുഗ്രഹിക്കട്ടെ എന്ന് പറഞ്ഞ മമ്മൂട്ടി നൗഷാദിന് ഈദ് ആശംസകൾ കൂടി നേർന്നാണ് ഫോൺ വച്ചത്.

മമ്മൂട്ടി ഫോണിലൂടെ പറഞ്ഞത് ഇങ്ങനെ: ''കടയിലുള്ള സാധനങ്ങളൊക്കെ എടുത്തു കൊടുത്തൂവെന്ന് കേട്ടു. നല്ല സന്തോഷമായ കാര്യമാണ് ചെയ്തത്. നല്ലൊരു ദിവസമായിട്ട് 'റാഹത്താ'യ കാര്യങ്ങൾ ചെയ്യുക. അതിന് പടച്ചോൻ അനുഗ്രഹിക്കട്ടെ. ഞങ്ങൾക്കാർക്കും തോന്നാത്ത ഒരു കാര്യമാണ് ചെയ്തത്. വല്യേ കാര്യമാണ്. നന്നായി വരട്ടെ. ഈദ് മുബാറക്ക്.''

മമ്മൂട്ടിയുടെ ഫോൺ സംഭാഷണത്തിനിടെ നൗഷാദ് തിരിച്ചുപറഞ്ഞത് രണ്ടേ രണ്ട് കാര്യങ്ങളാണ്. അള്ളാഹൂവിനെ മുൻനിർത്തിയാണ് താൻ ഇക്കാര്യം ചെയ്തതെന്നും അത് വൈറലായി പോയെന്നും വളരെ നിഷ്‌കളങ്കമായി നൗഷാദ് മമ്മൂട്ടിയോട് പറഞ്ഞു. ഇത് കേട്ടതും മമ്മൂട്ടി ഫോണിലൂടെ ചിരിക്കാൻ തുടങ്ങി. ഫോൺ വയ്ക്കാൻ പോകും മുൻപ് ആദ്യം 'ഈദ് മുബാറക്ക്' ആശംസിച്ചത് നൗഷാദ് തന്നെയാണ്. അതിനു ശേഷമാണ് മമ്മൂട്ടി നൗഷാദിനും ഈദ് ആശംസകൾ നേർന്നത്. നടൻ ജയസൂര്യയും നൗഷാദിനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചിരുന്നു.

വയനാട്, നിലമ്പൂർ എന്നിവിടങ്ങളിലെ ക്യാംപുകളിലേക്ക് വസ്ത്രം ശേഖരിക്കാനാണ് നടൻ രാജേഷ് ശർമ്മയുടെ നേതൃത്വത്തിൽ ഒരു സംഘം കഴിഞ്ഞ ദിവസം എറണാകുളം ബ്രോഡ്വേയിൽ കളക്ഷന് ഇറങ്ങിയത്. വസ്ത്രമാണ് ശേഖരിക്കുന്നതെന്ന് നൗഷാദിനോട് പറഞ്ഞപ്പോൾ നൗഷാദ് പറഞ്ഞത് ഒന്നെന്റെ കട വരെ വരാൻ കഴിയുമോ എന്നായിരുന്നു. കടയിലെത്തിയ സംഘത്തെ ഞെട്ടിച്ച് പുതിയ വസ്ത്രങ്ങളെല്ലാം വാരി പല ചാക്കുകളിൽ നിറച്ചു കൊടുക്കുകയാണ് നൗഷാദ് ചെയ്തത്. 'നമ്മൾ പോകുമ്പോൾ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോകില്ല. ഉപകാരപ്പെടുന്നവർക്ക് ഉപകാരപ്പെടട്ടേ....' എന്ന് പറഞ്ഞ് നൗഷാദ് വീണ്ടും ചാക്കുകൾ നിറച്ചു. ഇത് രാജേഷ് ശർമ്മ വീഡിയോയിൽ പകർത്തി. സംവിധായകൻ ആഷിഖ് അബു അടക്കമുള്ളവർ വീഡിയോ പങ്കുവച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP