Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202220Saturday

ഇന്ദിരാ ഗാന്ധി സഹകരണാശുപത്രിയിൽ സംഘർഷ സാധ്യത; കനത്ത പൊലിസ് കാവലിൽ വോട്ടെടുപ്പ് തുടങ്ങി; വീറും വാശിയും പ്രകടിപ്പിച്ച് കോൺഗ്രസിലെ രണ്ടു ഗ്രൂപ്പുകളും

ഇന്ദിരാ ഗാന്ധി സഹകരണാശുപത്രിയിൽ സംഘർഷ സാധ്യത; കനത്ത പൊലിസ് കാവലിൽ വോട്ടെടുപ്പ് തുടങ്ങി; വീറും വാശിയും പ്രകടിപ്പിച്ച് കോൺഗ്രസിലെ രണ്ടു ഗ്രൂപ്പുകളും

സ്വന്തം ലേഖകൻ

തലശേരി:ഇന്ദിരാഗാന്ധി ആശുപത്രി തിരഞ്ഞെടുപ്പ് ഇന്ന്, രാവിലെ മുതൽ തുടങ്ങി. ഇരുകൂട്ടർക്കും അഭിമാന പോരാട്ടമായ തെരഞ്ഞെടുപ്പിൽ രാവിലെ മുതൽ വോട്ടർമാരുടെ നീണ്ട നിര തന്നെ വോട്ടുചെയ്യാനെത്തി. പൊതു തെരഞ്ഞെടുപിന്റെ വീറും വാശിയോടെയാണ് മിക്കവരും വോട്ടുചെയ്യാനെത്തിയത്. ഡി.സി. സി പ്രസിഡന്റ് മാർട്ടിൻ ജോർജിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പിന് ചുക്കാൻ പിടിച്ചു. യു.ഡി.എഫ് തികഞ്ഞ വിജയ പ്രതീക്ഷയിലാണുള്ളത് അക്രമ മൊഴിവാക്കുന്നതിനായി കനത്ത പൊലിസ് സുരക്ഷയേർപ്പെടുത്തിയിട്ടുണ്ട്:കോൺഗ്രസുകാർ പരസ്പരം പോരിനിറങ്ങിയ ജില്ലയിലെ പ്രമുഖ സഹകരണ ആശുപത്രിയായ ഇന്ദിരാഗാന്ധി ആശുപത്രി ഭരണസമിതിയിലേക്കുള്ള വോട്ടെടുപ്പ് സംസ്ഥാനമാകെ ഉറ്റുനോക്കുന്നതാണ്. കെപിസിസി. അദ്ധ്യക്ഷൻ കെ.സുധാകരനും മുൻ കെപിസിസി അംഗവും നിലവിൽ ആശുപത്രി പ്രസിഡന്റുമായ മമ്പറം ദിവാകരനും തമ്മിലുള്ള നേർക്കുനേർ പോരാട്ടമാണ് ഇവിടെ ഇന്നു നടന്നു വരുന്നത്.

ചങ്കിലെ ചോര കൊടുത്തും ആ ശുപത്രി ഭരണം നിലനിർത്തുമെന്ന മമ്പറം ദിവാകരന്റെ പ്രഖ്യാപനം വന്നതോടെ മത്സരത്തിന് തീവ്രസ്വഭാവം കൈവന്നിട്ടുണ്ട്. സഹകരണ മെഡിക്കൽ കോളജാക്കി ഉയർ ത്താനുള്ള പ്രവർത്തനങ്ങൾക്ക് പ്രവാസി വ്യവസായികളുടെയും, വൈദ്യശാസ്ത്ര വിദഗ്ധരുടെയും എല്ലാ വിഭാഗം ജനങ്ങളുടെയും സഹായം വേണമെന്നും കേവലം പാർട്ടിക്കാരു ടെ മാത്രം സഹകരണം മതിയകില്ലെന്നുമാണ് മമ്പറത്തിന്റെ വാദം.അന്ധമായ രാഷ്ട്രീയം സഹകരണ മേഖലയ്ക്ക് അഭികാമ്യമല്ലെന്നും അതിനനുസരിച്ചുള്ള പാനലാണ് താൻ മുന്നോട്ട് വെച്ചിട്ടുള്ളതെന്നും അദ്ദേഹം പറയുന്നു.

നഗരസഭാ തെരഞ്ഞെടുപ്പിനെ ഓർമ്മിപ്പിക്കുന്ന പ്രചാരണമാണ് തലശ്ശേരി നഗരത്തിൽ ബോർഡു കളും ബാനറുകളുമെല്ലാമുണ്ട്. വോട്ടർമാരെ നേരിൽ കാണാൻ ഇരു വിഭാഗങ്ങളും ഇറങ്ങി. മമ്പറം ദിവാകരനെ പ്രസിഡന്റാക്കിയത് പാർട്ടിയാണന്നും പാർട്ടിക്കും മീതെ പറക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും ഇന്ദിരാഗാന്ധിയുടെ പേരിലുള്ള സ്ഥാ പനത്തെ സിപിഎമ്മിന്റെ വരുതിയിൽ കൊണ്ടുവരാൻ അനുവദിക്കില്ലെന്നുമാണ് ഔദ്യോഗിക പക്ഷത്തിന്റെ നിലപാട്. മമ്പറം ഇന്ദിരാ ഗാന്ധി ഹയർ സെക്കൻഡറി സ്‌കൂളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

മമ്പറം ദിവാകരനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതും തുടർന്നുള്ള അദ്ദേഹത്തിന്റെ വെളിപ്പെടുത്തലുകളും തിരിച്ചറിയൽ കാർഡ് വിതരണത്തിനിടെയുണ്ടായ കൈയേറ്റവുമൊക്കെയായി തിരഞ്ഞെടുപ്പ് ജീവന്മരണ പോരാട്ടമായി മാറിയിട്ടുണ്ട്. കനത്ത പൊലീസ് സുരക്ഷയോടു കൂടി നടന്നു വരുന്ന വോട്ടേണ്ണൽ ഫലം രാത്രിയോടെ പ്രഖ്യാപിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP