Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ദീദിയെ വിളിക്കൂ ഇന്ത്യയെ രക്ഷിക്കൂ'; കൊച്ചിയിൽ മമത ബാനർജിക്ക് അഭിവാദ്യങ്ങളുമായി കൂറ്റൻ പോസ്റ്റർ; ദക്ഷിണേന്ത്യയിലും കളമുറപ്പിക്കാൻ മമതയുടെ നീക്കമോ?

'ദീദിയെ വിളിക്കൂ ഇന്ത്യയെ രക്ഷിക്കൂ'; കൊച്ചിയിൽ മമത ബാനർജിക്ക് അഭിവാദ്യങ്ങളുമായി കൂറ്റൻ പോസ്റ്റർ; ദക്ഷിണേന്ത്യയിലും കളമുറപ്പിക്കാൻ മമതയുടെ നീക്കമോ?

സ്വന്തം ലേഖകൻ

കൊച്ചി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമതാ ബാനർജിക്ക് പിന്തുണയർപ്പിച്ച് കേരളത്തിലും പോസ്റ്റർ. ദീദിയെ വിളിക്കൂ ഇന്ത്യയെ രക്ഷിക്കൂ എന്ന വാചകത്തോടെ കൊച്ചിയിൽ മമതയുടെ കൂറ്റൻ ഫ്ള്ക്സാണ് വെച്ചിരിക്കുന്നത്. ദക്ഷിണേന്ത്യയിൽ സംഘടനാപരമായി ഒരു സ്വാധീനവുമില്ലാത്ത പാർട്ടിയാണ് തൃണമൂൽ കോൺഗ്രസ്. എന്നാൽ ബംഗാൾ തെരഞ്ഞെടുപ്പിന് ശേഷം ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യത്തിനായി മമത മറ്റ് നേതാക്കളെ കണ്ടിരുന്നു.

നേരത്തെ തമിഴ്‌നാട്ടിലും മമതയ്ക്ക് പിന്തുണയർപ്പിച്ച് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. അതേസമയം പാർട്ടിയെ ദേശീയതലത്തിൽ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചെന്ന് നേരത്തെ രാജ്യസഭാ എംപി സുഖേന്ദു ശേഖർ റോയ് പറഞ്ഞിരുന്നു.

2024 ലെ പൊതുതെരഞ്ഞെടുപ്പിനെ നേരിടാൻ പ്രതിപക്ഷ പാർട്ടികൾ ചേർന്ന് ഒരു മുന്നണിക്ക് തൃണമൂൽ ശ്രമം നടത്തുന്നുണ്ട്. താൻ ഒരു പ്രതിപക്ഷ മുന്നണിക്ക് ഒരുക്കമാണെന്നും എന്നാൽ കോൺഗ്രസ് ഇല്ലാതെ അത്തരം ഒന്ന് അസാധ്യമാണെന്നും മമത നേരത്തെ പറഞ്ഞിരുന്നു. ഡൽഹിയിൽ വെച്ച് മമതയും സോണിയാഗാന്ധിയും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് പോസ്റ്റർ എത്തിയതെന്നതും ശ്രദ്ധേമയാണ്.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP