Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മരുന്നിന് കുറിപ്പടിച്ചതല്ല...പിടിച്ചത് മെഡിസിൻ പരീക്ഷയ്ക്കിടയിലെ കൂട്ട കോപ്പിയടി ! എറണാകുളം ഗവ മെഡിക്കൽ കോളേജിൽ നിന്നും പിടികൂടിയത് മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള കോപ്പിയടി വിദ്യ; ഒരേ സമയം പണിയൊപ്പിച്ചത് 34 പേർ; മുൻകരുതലായി സ്ഥാപിച്ച മൊബൈൽ ജാമർ പ്രവർത്തിക്കുന്നില്ലെന്നറിഞ്ഞത് സംഭവത്തിന് പിന്നാലെ

മരുന്നിന് കുറിപ്പടിച്ചതല്ല...പിടിച്ചത് മെഡിസിൻ പരീക്ഷയ്ക്കിടയിലെ കൂട്ട കോപ്പിയടി ! എറണാകുളം ഗവ മെഡിക്കൽ കോളേജിൽ നിന്നും പിടികൂടിയത് മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള കോപ്പിയടി വിദ്യ; ഒരേ സമയം പണിയൊപ്പിച്ചത് 34 പേർ; മുൻകരുതലായി സ്ഥാപിച്ച മൊബൈൽ ജാമർ പ്രവർത്തിക്കുന്നില്ലെന്നറിഞ്ഞത് സംഭവത്തിന് പിന്നാലെ

മറുനാടൻ ഡെസ്‌ക്‌

കളമശേരി: സിനിമാ ലോകത്തെ ഞെട്ടിക്കുന്ന കോപ്പിയടി. എന്നാൽ സംഗതി സിനിമാ ഹാളിലല്ല. പരീക്ഷാ ഹാളിൽ. എറണാകുളം ഗവ. മെഡിക്കൽ കോളേജിലാണ് അവസാന വർഷ എംബിബിഎസ് വിദ്യാർത്ഥികളുടെ മെഡിസിൻ ഇന്റേണൽ പരീക്ഷയിൽ കൂട്ട കോപ്പിയടി പിടിച്ചത്. അതും മൊബൈൽ ഫോൺ ഉപയോഗിച്ച്. സംഭവത്തിൽ പരീക്ഷാഹാളിലിരുന്ന 34 വിദ്യാർത്ഥികളെയാണ് പിടികൂടിയത്. ആകെ 92 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതാനെത്തിയത്. കോപ്പിയടി പിടിച്ചതിന് പിന്നാലെ പരീക്ഷ റദ്ദാക്കിയിരുന്നു.

സംഭവത്തെക്കുറിച്ച് അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ മെഡിസിൻ വിഭാഗത്തിലെ ഡോ. ജേക്കബ് കെ.ജേക്കബ്, ഡോ. ജോ ജോസഫ് എന്നിവരെ ചുമതലപ്പെടുത്തിയതായി വകുപ്പു മേധാവി ഡോ.ജിൽസ് ജോർജ് അറിയിച്ചു. ഇക്കൂട്ടത്തിലുണ്ടായിരുന്ന ഒരു വിദ്യാർത്ഥി മൊബൈലിൽ പകർത്തിയ കോപ്പിയടി ദൃശ്യങ്ങൾ രക്ഷിതാക്കൾക്ക് അയച്ചുകൊടുക്കുകയും രക്ഷിതാക്കൾ ഇമെയിൽ വഴി പരാതി നൽകുകയും ചെയ്തപ്പോഴാണ് ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽ പെട്ടത്. തുടർന്നു അദ്ധ്യാപകർ നടത്തിയ പരിശോധനയിൽ 34 മൊബൈൽ ഫോൺ കണ്ടെത്തി.

ഇന്റേണൽ പരീക്ഷയാണെങ്കിലും ഇതിൽ ലഭിക്കുന്ന മാർക്ക് ആരോഗ്യ സർവകലാശാലയിലേക്ക് അയച്ചുകൊടുക്കേണ്ടതുണ്ട്. പരീക്ഷാഹാളിൽ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്ന് ആരോഗ്യ സർവകലാശാല കർശന നിർദ്ദേശം നൽകിയിട്ടുള്ളതാണ്. ഹാളിൽ മൊബൈൽ ജാമർ സ്ഥാപിക്കണമെന്നും നിർദേശമുണ്ട്.

എറണാകുളം ഗവ.മെഡിക്കൽ കോളജിൽ മൊബൈൽ ജാമർ വച്ചിട്ടുണ്ടെങ്കിലും കോപ്പിയടി പിടിച്ചപ്പോഴാണ് ഇതു പ്രവർത്തിക്കുന്നില്ലെന്ന് അധികൃതർ അറിഞ്ഞത്. വിദ്യാർത്ഥികൾക്കെതിരെ കോളജ് അധികൃതർ നടപടിയെടുത്തിട്ടില്ല. ഔദ്യോഗികമായി പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും പരീക്ഷ മാറ്റിവയ്ക്കണമെന്നു വകുപ്പുമേധാവി ആവശ്യപ്പെട്ടിട്ടുണ്ടെന്നും വൈസ് പ്രിൻസിപ്പൽ ഡോ. ജയശ്രീ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP