Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202028Monday

പ്രണയത്തെ മാതാപിതാക്കൾ എതിർത്തത് ജാതിയുടെ പേര് പറഞ്ഞ്; മംഗളുരുവിലെ ഹോട്ടൽ മുറിയിൽ വിഷം കഴിച്ച വിദ്യാർത്ഥികൾ മരിച്ചു

പ്രണയത്തെ മാതാപിതാക്കൾ എതിർത്തത് ജാതിയുടെ പേര് പറഞ്ഞ്; മംഗളുരുവിലെ ഹോട്ടൽ മുറിയിൽ വിഷം കഴിച്ച വിദ്യാർത്ഥികൾ മരിച്ചു

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: മംഗളൂരുവിലെ ഹോട്ടലിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ മലയാളി കോളേജ് വിദ്യാർത്ഥികൾ മരിച്ചു. കാസർകോട് കോളിയടുക്ക സ്വദേശി വിഷ്ണു(22)നെല്ലിക്കുന്ന് സ്വദേശി ഗ്രീഷ്മ എന്നിവരാണ് മരിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ച ആണ് ഇരുവരെയും ഹോട്ടലിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരെയും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മംഗളൂരുവിൽ കോളേജ് വിദ്യാർത്ഥികളാണ് ഇരുവരും. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. എന്നാൽ വ്യത്യസ്ത വിഭാഗങ്ങളിൽ പെട്ടവരായതിനാൽ മാതാപിതാക്കൾ ഇവരുടെ ബന്ധത്തെ എതിർത്തു. ഇതിനെ തുടർന്നാണ് ഇരുവരും മംഗളുരുവിൽ എത്തിയത്. സെൻട്രൽ റയിൽവെ സ്റ്റേഷന് സമീപത്തുള്ള ഹോട്ടലിൽ മുറിയെടുത്ത ഇവർ പിന്നീട് വിഷം കഴിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP