Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലയാളി വിദ്യാർത്ഥിനി മംഗളൂരുവിലെ ഹോട്ടൽമുറിയിൽ തൂങ്ങിമരിച്ച നിലയിൽ; അവസാന വർഷത്തെ ഒരു പരീക്ഷ മാത്രം നടക്കാൻ ബാക്കി നിൽക്കെ അമൃതയുടെ ആത്മഹത്യ

മലയാളി വിദ്യാർത്ഥിനി മംഗളൂരുവിലെ ഹോട്ടൽമുറിയിൽ തൂങ്ങിമരിച്ച നിലയിൽ; അവസാന വർഷത്തെ ഒരു പരീക്ഷ മാത്രം നടക്കാൻ ബാക്കി നിൽക്കെ അമൃതയുടെ ആത്മഹത്യ

മറുനാടൻ മലയാളി ബ്യൂറോ

മംഗളൂരു: മലയാളി വിദ്യാർത്ഥിനി മംഗളൂരുവിലെ ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെറുവത്തൂർ തിമിരി ചള്ളുവക്കോട് ദേവി നിവാസിൽ കെ വി അമൃതയെ (25) ആണ് ബൽമട്ട റോഡിലെ റോയൽപാർക്ക് ഹോട്ടൽ മുറിയിൽ ഞായറാഴ്ച രാത്രി മരിച്ച നിലയിൽ കണ്ടെത്തിയത്. അയ്യപ്പന്റെയും ബാലാമണിയുടെയും മകളാണ്. ഭർത്താവ്: സുബിൻ (ദുബായ്).

ശ്രീദേവി കോളജിലെ അവസാന വർഷ എം എസ് ഡബ്ല്യു വിദ്യാർത്ഥിനിയാണ്. സഹപാഠികൾക്കൊപ്പം മംഗളൂരുവിൽ പേയിങ് ഗസ്റ്റായി താമസിക്കുകയായിരുന്നു അമൃത. തിങ്കളാഴ്ച അവസാന വർഷത്തെ ഒരു പരീക്ഷ മാത്രം നടക്കാൻ ബാക്കി നിൽക്കെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷാദമാണ് ആത്മഹത്യക്ക് കാരണമെന്നെഴുതിയ കുറിപ്പ് പൊലീസ് കണ്ടെത്തി. സഹോദരി: അശ്വതി. മൃതദേഹം പരിശോധനയ്ക്കുശേഷം നാട്ടിലേക്ക് കൊണ്ടുപോയി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP