Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ആശ്രമത്തിൽ പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; മലയാളിയായ പാസ്റ്റർ മുംബൈയിൽ അറസ്റ്റിൽ

ആശ്രമത്തിൽ പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; മലയാളിയായ പാസ്റ്റർ മുംബൈയിൽ അറസ്റ്റിൽ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് മലയാളി പാസ്റ്റർ നവി മുംബൈയിൽ അറസ്റ്റിലായി. പാസ്റ്റർ രാജ്കുമാർ യേശുദാസനെയാണ് (53) പോക്‌സോ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. ആശ്രമത്തിൽ താമസിച്ചുവരുന്ന പെൺകുട്ടികളെയാണ് രാജ്കുമാർ യേശുദാസൻ ലൈംഗികമായി ചൂഷണം ചെയ്തത്. താനെ ജില്ല വനിത, ശിശുക്ഷേമ വകുപ്പിന്റെ പരാതിയിലാണ് അറസ്റ്റ്. പ്രതിയെ കോടതി അഞ്ചു ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു.

വിവിധ സ്ഥലങ്ങളിലെ ദരിദ്രകുടുംബങ്ങളിലെ 12 പെൺകുട്ടികളടക്കം 45 പേരാണ് ഇപ്പോൾ ആശ്രമത്തിൽ അന്തേവാസികളായിട്ടുള്ളത്. പല കാരണങ്ങൾ പറഞ്ഞ് പെൺകുട്ടികളെ മുറിയിലെത്തിച്ചാണ് രാജ്കുമാർ യേശുദാസൻ പീഡനം നടത്തിയത്. അധികൃതർ നടത്തിയ കൗൺസിലിങ്ങിലാണ് പെൺകുട്ടികൾ പീഡന വിവരം വെളിപ്പെടുത്തിയത്. തുടർന്ന് പരാതി ലഭിച്ചതോടെ ശിശുക്ഷേമ വകുപ്പ് അധികൃതർ ആശ്രമത്തിലെത്തി കുട്ടികളിൽനിന്ന് മൊഴിയെടുക്കുകയായിരുന്നു.

14കാരിയായ പെൺകുട്ടിയാണ് ആദ്യമായി പീഡന ആരോപണം ഉന്നയിച്ചത്. ഇതേത്തുടർന്ന് ആശ്രമത്തിലെ അന്തേവാസികൾക്കിടയിൽ ശിശുക്ഷേപമ അധികൃതർ മൊഴിയെടുപ്പ് നടത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP