Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊറോണ ബാധിതയായ നഴ്‌സ് ഇറ്റലിയിൽ മരിച്ചോ? കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തയുടെയും ഫോട്ടോയുടെയും നിജ സ്ഥിതി വെളിപ്പെടുത്തി സഹോദരൻ

കൊറോണ ബാധിതയായ നഴ്‌സ് ഇറ്റലിയിൽ മരിച്ചോ? കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തയുടെയും ഫോട്ടോയുടെയും നിജ സ്ഥിതി വെളിപ്പെടുത്തി സഹോദരൻ

മറുനാടൻ മലയാളി ബ്യൂറോ

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നത് ഇറ്റലിയിൽ മലയാളി നഴ്‌സ് കൊറോണ ബാധിച്ച് മരിച്ചു എന്ന വാർത്തയായിരുന്നു. ഫോട്ടോ സഹിതമാണ് 35കാരിയായ മലയാളി നഴ്‌സ് മരിച്ചെന്ന വാർത്ത സൈബർ ലോകത്ത് പ്രചരിച്ചത്. എന്നാൽ ആ വാർത്തയുടെയും ഫോട്ടോയുടെയും സത്യാവസ്ഥ ഇപ്പോൾ പുറത്ത് വരികയാണ്.

സൈബർ ലോകത്ത് പ്രചരിച്ച ഫോട്ടോയിൽ ഉണ്ടായിരുന്നത് ഇറ്റലിയിൽ ജോലി ചെയ്യുന്ന നഴ്‌സിന്റേതായിരുന്നില്ല. മറിച്ച്, കോട്ടയം കാരിത്താസ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് ആൻ മരിയ പീറ്ററിന്റെ ഫോട്ടോയായിരുന്നു അത്. വ്യാജവാർത്തയ്‌ക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്ന് ആനിന്റെ സഹോദരൻ പിയോൾ പീറ്റർ പറഞ്ഞു.

2019 ഫെബ്രുവരി മുതൽ ആൻ കാരിത്താസ് ആശുപത്രിയിൽ ജോലിചെയ്യുന്നു. തിരുവഞ്ചൂരിനടുത്ത് നീറിക്കാട് എന്ന സ്ഥലത്ത് അച്ഛനോടും അമ്മയോടുമൊപ്പമാണ് അവൾ താമസിക്കുന്നതെന്നും സത്യാവസ്ഥ മനസ്സിലാക്കാതെ ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും പിയോൾ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP