Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജോലി നൽകാമെന്ന വ്യാജേന മലയാളി വീട്ടമ്മയെ വിദേശത്തേക്ക് കടത്തി: അറബിക്ക് രണ്ടേ മുക്കാൽ ലക്ഷം രൂപക്ക് വിറ്റെന്ന് പരാതി: കടത്തിയവർക്കെതിരെ പരാതി നൽകിയെങ്കിലും നടപടിയെടുക്കാതെ അധികൃതർ: വീട്ടമ്മയെ നാട്ടിലെത്തിക്കാൻ കേരള ഹൈക്കോടതിയിൽ ഹർജി: കേന്ദ്രസർക്കാർ അടിയന്തിരമായി മറുപടി പറയണമെന്ന് ഹെെക്കോടതി

ജോലി നൽകാമെന്ന വ്യാജേന മലയാളി വീട്ടമ്മയെ വിദേശത്തേക്ക് കടത്തി: അറബിക്ക് രണ്ടേ മുക്കാൽ ലക്ഷം രൂപക്ക് വിറ്റെന്ന് പരാതി: കടത്തിയവർക്കെതിരെ പരാതി നൽകിയെങ്കിലും നടപടിയെടുക്കാതെ അധികൃതർ: വീട്ടമ്മയെ നാട്ടിലെത്തിക്കാൻ കേരള ഹൈക്കോടതിയിൽ ഹർജി: കേന്ദ്രസർക്കാർ അടിയന്തിരമായി മറുപടി പറയണമെന്ന് ഹെെക്കോടതി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി∙ ദുബായിൽ ജോലി നൽകാമെന്ന വ്യാജേന ഒമാനിലേക്കു കടത്തിയ മലയാളി വീട്ടമ്മയെ നാട്ടിലെത്തിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടു ഹൈക്കോടതിയിൽ ഹർജി. മട്ടാഞ്ചേരി സ്വദേശിനി സമർപ്പിച്ച ഹർജി പരിഗണിച്ച ജസ്റ്റിസ് പി. ബി. സുരേഷ്കുമാർ കേന്ദ്രസർക്കാരിന്റെ നിലപാട് ആരാഞ്ഞു.

2018 ഡിസംബർ എട്ടിന് ദുബായിൽ ജോലി തരപ്പെടുത്തി തരാമെന്നും പ്രതിമാസം ഇരുപത്തായിരം രൂപ ശമ്പളവും നൽകാമെന്ന് പറഞ്ഞു സന്ദർശന വീസയിൽ എറണാകുളം മട്ടാഞ്ചേരി സ്വദേശിനിയായ മലയാളി വീട്ടമ്മയെ ദുബായിലേക്ക് കൊണ്ടുപോയത്. ആദ്യം ദുബായിൽ എത്തിച്ചെങ്കിലും പിന്നീട് റോഡ് മാർഗം ഒമാനിലെ മസ്കറ്റിലേക്ക് കടത്തി. പിന്നീട് അവിടെ താമസിക്കുന്ന അറബിക്ക് രണ്ടേ മുക്കാൽ ലക്ഷം രൂപക്ക് വിൽക്കുകയായിരുന്നു.

ദിവസങ്ങൾ കഴിഞ്ഞിട്ടും വേണ്ടത്ര വിവരങ്ങൾ ലഭിക്കാത്തതിന്റെ പശ്ചാത്തലത്തിൽ അനേഷിച്ചപ്പോഴാണ് വീട്ടമ്മ വിദേശത്തു ശാരീരികമായും മാനസികമായും പീഡിപ്പിക്കപ്പെടുകയാണെന്ന യാഥാർഥ്യം കുടുംബാംഗങ്ങൾ തിരിച്ചറിയുന്നത്. ഇതിനെതുടർന്നു വീട്ടമ്മയെ നാട്ടിലെത്തിക്കാൻ കുടുംബാംഗങ്ങൾ നടത്തിയ ശ്രമങ്ങൾ വിജയിച്ചില്ലെന്നു മാത്രമല്ല അറബിക്ക് നൽകിയ രണ്ടേ മുക്കാൽ ലക്ഷം രൂപ നൽകാതെ വീട്ടമ്മയെ അറബിയുടെ കൈയിൽനിന്നും തിരികെ ലഭിക്കില്ല എന്നാണ് അറിയാൻ കഴിഞ്ഞത്.

പ്രവാസികൾക്ക് സഹായം നൽകുന്ന കേരള സർക്കാർ സ്ഥാപനമായ നോർക്കക്കും വിദേശകാര്യ മന്ത്രലയത്തിനും നേരിട്ടും ഒമാനിലെ ഇന്ത്യൻ എംബസിക്കും നിരവധി പരാതികൾ നൽകിയെങ്കിലും വീട്ടമ്മയെ നാട്ടിലെത്തിക്കാൻ യാതൊരു നടപടിയും ഉണ്ടായില്ല. കുടിയേറ്റ നിയമം അനുസരിച്ചു വിദേശത്തു കഷ്ടപ്പെടുന്ന ഇന്ത്യക്കാരെ സുരക്ഷിതരായി നാട്ടിലെത്തിക്കാനുള്ള ഉത്തരവാദിത്തമുള്ള വിദേശകാര്യാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന പ്രൊട്ടക്ടർ ജനറൽ ഓഫ് എമിഗ്രന്റ്സിന്റെ ഓഫീസിലും പരാതി നൽകിയെങ്കിലും യാതൊരുവിധ നടപടിയും സ്വീകരിക്കാനോ വീട്ടമ്മയെ തിരികെ നാട്ടിലെത്തിക്കുവാനോ സാധിച്ചില്ല.

വീട്ടമ്മയെ വിദേശത്തേക്ക് കടത്തിയവർക്കെതിരെ എറണാകുളം പൊലീസ് സുപ്രണ്ടിന് പരാതി നൽകുകയും എഫ് ഐ ആർ രജിസ്റ്റർ ചെയ്തുവെങ്കിലും വേണ്ട നടപടികൾ ഉണ്ടായില്ലെന്നും ആരോപണം ഉയർന്നു. തുടർന്ന് ഹെെക്കോടതിയിൽ ഹർജി സമർപ്പിക്കുകയായിരുന്നു. ഹർജി പരിഗണിച്ച കേരള ഹൈക്കോടതി ജഡ്ജി പി.ബി. സുരേഷ് കുമാർ അടിയന്തരമായി മറുപടി നല്കാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP