Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഓസ്‌ക്കാർ ഇഫക്ടിൽ മലയാളിയും; മികച്ച വിഷ്വൽ ഇഫക്ട്‌സിനുള്ള ഓസ്‌ക്കാർ '1917' നേടുമ്പോൾ കേരളത്തിനും അഭിമാനമായി ചിത്രത്തിന്റെ എഡിറ്റിങ് സംഘത്തിൽ മലയാളി യുവാവും

ഓസ്‌ക്കാർ ഇഫക്ടിൽ മലയാളിയും; മികച്ച വിഷ്വൽ ഇഫക്ട്‌സിനുള്ള ഓസ്‌ക്കാർ '1917' നേടുമ്പോൾ കേരളത്തിനും അഭിമാനമായി ചിത്രത്തിന്റെ എഡിറ്റിങ് സംഘത്തിൽ മലയാളി യുവാവും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഓസ്‌ക്കാർ തിളക്കത്തിൽ മലയാളി യുവാവും. ഒന്നാം ലോക മഹായുദ്ധം പ്രമേയമായുള്ള 1917 എന്ന ചിത്രം മികച്ച വിഷ്വൽ ഇഫക്ട്‌സിനുള്ള (വിഎഫ്എക്‌സ്) ഓസ്‌കർ നേടുമ്പോൾ കേരളത്തിനും അഭിമാനമായി മാറിയിരിക്കുകയാണ്. ഈ ചിത്ത്രതിന്റെ എഡിറ്റിങ് സംഘത്തിൽ മലയാളിയും ഉണ്ടായിരുന്നു എന്നതാണ് കേരളത്തിന് അഭിമാനമായി മാറിയിരിക്കുന്നത്.

1917ന്റെ വിഎഫ്എക്‌സ് എഡിറ്റിങ് സംഘത്തിലെ പ്രധാന റോളിൽ ഒരു മലയാളി ഉണ്ടായിരുന്നു: വൈക്കം സ്വദേശി അയ്യപ്പദാസ് വിജയകുമാർ ആണ് കേരളത്തിന് അഭിമാനമായി മാറിയ ആ മലയാളി. യുകെയിലെ പ്രമുഖ വിഎഫ്എക്‌സ് സ്ഥാപനമായ മൂവിങ് പിക്ചർ കമ്പനിയിലെ (എംപിസി) വിഎഫ്എക്‌സ് എഡിറ്ററായ അയ്യപ്പദാസ് ഉൾപ്പെടെ നേതൃത്വം നൽകിയ സംഘത്തിലെ 600 പേരാണ് 9 മാസമെന്ന റെക്കോർഡ് സമയം കൊണ്ട് ചിത്രം പൂർത്തിയാക്കിയത്.

കാനഡയിലെ മോൺട്രിയോളിലുള്ള എംപിസി സ്റ്റുഡിയോയിലായിരുന്നു പ്രധാന പ്രവർത്തനങ്ങൾ. ഇംഗ്ലണ്ടിലെ ലീഡ്‌സ് ബെക്കറ്റ് സർവകലാശാലയിൽ നിന്ന് ഡിജിറ്റൽ വിഡിയോ ആൻഡ് സ്‌പെഷൽ ഇഫക്ട്‌സിൽ ബിരുദാനന്തര ബിരുദം നേടിയ അയ്യപ്പദാസ് വൈക്കം കുലശേഖരമംഗലം ചേന്നാട്ട് ഹൗസിൽ വിജയകുമാറിന്റെയും ജയലക്ഷ്മിയുടെയും മകനാണ്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP