Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഉത്രാട പാച്ചിൽ പൊടിപൊടിച്ചു; തിരുവോണാഘോഷ ലഹരിയിലേക്ക് കടന്ന് മലയാളികൾ; ദൈവത്തിന്റെ സ്വന്തം നാടെന്ന ഖ്യാതി തിരിച്ചുകിട്ടാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി; ഓണം വാരാഘോഷത്തിന് തുടക്കം: വായനക്കാർക്ക് മറുനാടൻ മലയാളിയുടെ ഓണാശംസകൾ

ഉത്രാട പാച്ചിൽ പൊടിപൊടിച്ചു; തിരുവോണാഘോഷ ലഹരിയിലേക്ക് കടന്ന് മലയാളികൾ; ദൈവത്തിന്റെ സ്വന്തം നാടെന്ന ഖ്യാതി തിരിച്ചുകിട്ടാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി; ഓണം വാരാഘോഷത്തിന് തുടക്കം: വായനക്കാർക്ക് മറുനാടൻ മലയാളിയുടെ ഓണാശംസകൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നാടും നഗരവും ഓണാഘോഷ ലഹരിയിൽ. ഉത്രാടപ്പാച്ചിൽ ഗംഭീരമാക്കി തിരുവോണ ആഘോഷ ലഹരിയിൽ മതിമറക്കാൻ എല്ലാ തയ്യാറെടുപ്പും പൂർത്തിയാക്കി ഓരോ മലയാളി കുടുംബങ്ങലും. നാട്ടിലെങ്ങും സമ്പൽസമൃദ്ധി ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെയാണ് മവേലി തമ്പുരാനെ വരവേൽക്കാൻ മലയാളികൾ തയ്യാറെടുത്തിരിക്കുന്നത്. ആഘോഷലഹരിയിൽ നാടമരാൻ ഇനി അവശേഷിക്കുന്നത് ഏതാനും മണിക്കൂറുകൾ മാത്രമാണ്.

ഉത്രാടം ദിനമായ ഇന്ന് കേരളത്തിലെ നഗരങ്ങളിലെങ്ങും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഓണസദ്യ ഒരുക്കാൻ വേണ്ട എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയിട്ടുണ്ട്. നഗരത്തിലെയും ഗ്രാമപ്രദേശങ്ങളിലെയും വ്യാപാരകേന്ദ്രങ്ങളിൽ ഓണക്കോപ്പുകൾ ഒരുക്കുകൂട്ടാനുള്ള തിരക്കിലമർന്നിരുന്നു. ഓണത്തോടനുബന്ധിച്ച് ദിവസങ്ങൾക്ക് മുമ്പേ അനുഭവപ്പെട്ട തിരക്ക് ഇന്നും വ്യാപാര കേന്ദ്രങ്ങളിൽ തുടർന്നു. സംസ്ഥാന തല ഓണം വാരാഘോഷം നടക്കുന്ന തിരുവനന്തപുരം നഗരത്തിലും അത്യഭൂർവ്വ തിരക്കാണ് വ്യാപാര കേന്ദ്രങ്ങളിൽ അനുഭവപ്പെട്ടത്.

കനകക്കുന്നിലും പരിസരത്തും ഓണാഘോഷവും വൈദ്യുതാലങ്കാരവും കാണാൻ എത്തിയവർ വീഥികൾ കൈയടക്കി. റോഡുകളിലെല്ലാം അസാധാരണമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. നഗരത്തിലോടിയ എല്ലാ ബസുകളിലും നല്ല തിരക്കായിരുന്നു. സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന്റെ ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

ദൈവത്തിന്റെ സ്വന്തം നാടെന്ന പേര് തിരിച്ച് പിടിക്കണമെന്ന് മുഖ്യമന്ത്രി

ദൈവത്തിന്റെ സ്വന്തം നാടെന്ന പേര് കേരളത്തിന് എവിടെയൊക്കെയോ നഷ്ടപ്പെടുന്നുണ്ടെന്ന് മുഖ്യമന്ത്രി ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു. അതെല്ലാം തിരിച്ച് പിടിക്കണമെന്നും ദൈവത്തിന്റെ സ്വന്തം നാടെന്ന ഖ്യാതി തിരിച്ചുകിട്ടാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചടങ്ങിൽ ചലച്ചിത്ര താരം മമ്മൂട്ടി മുഖ്യാതിഥിയായിരുന്നു. ഓണദിനങ്ങൾ എല്ലാ ദിവസവും ഉണ്ടാകണമെന്ന് അദ്ദേഹം തന്റെ പ്രസംഗത്തിൽ ആവശ്യപ്പെട്ടു. ഓണമെന്ന് താൻ ഉദ്ദേശിച്ചത് അവധിയെടുത്ത് ആഘോഷിക്കലല്ല. മറിച്ച് മഹാബലി ഭരിച്ച ദിവസങ്ങളുടെ നന്മ തിരിച്ച് പിടിക്കലാണെന്നും അദ്ദേഹം പറഞ്ഞു.

നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനത്തിന് ശേഷം നടി മഞ്ജു വാര്യരുടെ നൃത്തപരിപാടിയും അരങ്ങേറി. മഞ്ജുവിന്റെ നൃത്തം കാണാൻ ആയിരക്കണക്കിന് പേർ എത്തിയിരുന്നു. ഇന്ന് മുതൽ സെപ്റ്റംബർ ഒമ്പത് വരെ ജില്ലയിലെ 30 വേദികളിലായാണ് ഓണം വാരാഘോഷം സംഘടിപ്പിക്കുക. സമാപന ദിവസം ഓണം ഘോഷയാത്ര നടത്തും.

ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രിയും രാഷ്ട്രപതിയും രാഷ്ട്രീയ നേതാക്കളും

രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധി തുടങ്ങിയവർ ജനങ്ങൾക്ക് ഓണാശംസ നേർന്നു. രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും പ്രത്യേകിച്ച് കേരളത്തിലെ സഹോദരീ സഹോദരങ്ങൾക്കും ഓണാശംസ നേരുന്നുവെന്ന് രാഷ്ട്രപതി ആശംസാ സന്ദേശത്തിൽ വ്യക്തമാക്കി. ഓണം സമാധാനവും സന്തോഷവും പുരോഗതിയും നൽകട്ടെയെന്ന് ഉപരാഷ്ട്രപതി ആശംസിച്ചു. ഓണം സന്തോഷവും ഒത്തൊരുമയും സന്തുഷ്ടിയുംകൊണ്ട് സമൂഹത്തെ സമ്പന്നമാക്കട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസിച്ചു.

ലോകമെമ്പാടുമുള്ള മലയാളികൾക്ക് വി എസ് അച്യുതാനന്ദൻ ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ ഓണാശംസകൾ നേർന്നു. മനുഷ്യരെല്ലാവരും ഒരുമയോടെ യോജിച്ച് ആഘോഷിക്കുന്ന കാലമാണ് ഓണക്കാലം. എല്ലാ വൈജാത്യങ്ങൾക്കുമപ്പുറം, മനുഷ്യരെ ഒന്നായി കാണുന്ന മഹത്തായ ഈ സങ്കൽപ്പം യാഥാർത്ഥ്യമാക്കാനുള്ള പ്രവർത്തനങ്ങളാണ് നമ്മൾ ഈ ഓണക്കാലത്ത് നടത്തേണ്ടതെന്നും വി എസ് ആശംസാ സന്ദേശത്തിൽ പറഞ്ഞു.

പ്രിയ വായനക്കാർക്ക് മറുനാടൻ മലയാളി കുടുംബവും സമൃദ്ധിയുടെ തിരുവോണാശംസ നേരുന്നു.

(തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ(4-9-2017) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല-എഡിറ്റർ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP