Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഡൽഹിയിൽ ഹൃദയാഘാതം മൂലം മലയാളി പൊലീസ് ഓഫീസർ മരിച്ചു; മരിച്ചത് കോട്ടയം പെരുവ സ്വദേശി എ. കെ ബാബു; മരണം പനിയെ തുടർന്ന് ഹോം ക്വാറന്റൈനിൽ തുടരവെ; കോവിഡ് ബാധിതനാണോയെന്ന് ആശങ്ക

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ഡൽഹി പൊലീസില് ജോലി ചെയ്യുന്ന മലയാളി ഓപീസർ അറ്റാക്ക് മൂലം മരിച്ചു. കോട്ടയം പെരുവ സ്വദേശി എ.കെ ബാബുവാണ് മരിച്ചത്. ഡൽഹി എംസ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിക്കവേയായിരുന്നു അന്ത്യം സംഭവിച്ചത്. പനിയെ തുടർന്ന് ഇദ്ദേഹത്തെ പൊലീസ് കോളനിയിലെ വീട്ടിൽ ഹോംക്വാറന്റൈൻ നിർദേശിച്ച് തുടരുകയായിരുന്നു. ഇ്തിനിടയിലാണ് മരണം സംഭവിക്കുന്നത്.

കോവിഡ് പശ്ചതാത്തലത്തിൽ മരണകാരണം കോവിഡാണോ എന്ന ആശങ്കയും സേനയ്ക്കുണ്ട്. ഡൽഹി പൊലീസിന്റെ സെക്യൂരിറ്റി യൂണിറ്റിൽ സേവനം തുടരുകയയയിരുന്നു ഇയാൾ. കോവിഡ് പരിശോധനാ ഫലം പോസിറ്റീവാണെങ്കിൽ മൃതശരീരം ഡൽഹിയിൽ തന്നെ സംസ്‌കരിക്കും. പരിശോധനാ ഫലം നെഗറ്റീവാണെങ്കിൽ നാളെ തന്നെ നാട്ടിലെത്തിക്കാനാണ് ഡൽഹി പൊലീസൊരുങ്ങുന്നത്. പ്രായം ചെന്ന അമ്മയും, ഭാര്യയും രണ്ട് മക്കളും അടങ്ങുന്നതാണ് കുടുംബം.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP