Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ്കാലത്തും ലോക മലയാളികൾക്കൊപ്പം 'മലയാളം മിഷൻ'; 30 രാജ്യങ്ങളിലുള്ള കുട്ടികൾക്ക് ഭാഷാപഠനം നടത്താൻ അവസരം ഒരുക്കി; ഓൺലൈൻ ഗ്രൂപ്പുകൾ വഴി വിഷയാവതരണം നടത്തി അദ്ധ്യാപകർ

കോവിഡ്കാലത്തും ലോക മലയാളികൾക്കൊപ്പം 'മലയാളം മിഷൻ'; 30 രാജ്യങ്ങളിലുള്ള കുട്ടികൾക്ക് ഭാഷാപഠനം നടത്താൻ അവസരം ഒരുക്കി; ഓൺലൈൻ ഗ്രൂപ്പുകൾ വഴി വിഷയാവതരണം നടത്തി അദ്ധ്യാപകർ

സ്വന്തം ലേഖകൻ

ആലപ്പുഴ: കോവിഡ് ഭീതിയിൽ കഴിയുമ്പോഴും മലയാളികളായ പ്രവാസി കുട്ടികൾക്കും കുടുംബങ്ങൾക്കും കരുതലേകി സാംസ്‌കാരിക വകുപ്പിന്റെ 'മലയാളം മിഷൻ'. ഇന്ത്യ ഒട്ടാകെയുള്ളതും മറ്റ് 30 രാജ്യങ്ങളിലുള്ളതുമായ കുട്ടികൾക്ക് ഭാഷാപഠനം തുടരാനും ക്വാറന്റീൻ കാലത്തെ വിരസതകൾ അകറ്റാനുമുള്ള പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്.

ശനി, ഞായർ ദിവസങ്ങളിലാണ് ഭാഷാപഠനം. അതത് കേന്ദ്രങ്ങളുടെ ഓൺലൈൻ ഗ്രൂപ്പുകൾ വഴിയാണ് അദ്ധ്യാപകർ വിഷയാവതരണം നടത്തുന്നത്. കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ, നീലക്കുറിഞ്ഞി എന്നിങ്ങനെയുള്ള നാല് പഠനപ്രക്രിയകളാണ് നടത്തിവരുന്നത്.

വീടിനകത്തെ വിരസതകൾ അകറ്റുന്നതിന് പ്രവാസി കുട്ടികളെയും നാട്ടിലെ കുട്ടികളെയും ബന്ധിപ്പിച്ചുകൊണ്ട് പാട്ട് ചലഞ്ചും നടത്തി. ഓൺലൈനിലൂടെ ഒരു കുട്ടി പാടുന്ന പാട്ടിന്റെ ബാക്കി മറ്റൊരു രാജ്യത്തിരിക്കുന്ന കുട്ടി പാടി പൂർത്തിയാക്കുന്ന തരത്തിലുള്ള മത്സരമായിരുന്നു ഇത്. ഇതിലൂടെ മലയാളം മിഷന്റെ 40,000-ത്തോളം കുട്ടികളെ ഒരേ വേദിയിലെത്തിക്കാൻ കഴിഞ്ഞതായി ഡയറക്ടർ സുജാ സൂസൻ ജോർജ് പറഞ്ഞു.

കൂടാതെ, അവധിക്കാല വായന, പോസ്റ്റർ-ചിത്രരചനാ മത്സരം എന്നിവയും കുട്ടികൾക്കും കുടുംബാംഗങ്ങൾക്കുമായി നടത്തുന്നുണ്ട്. മലയാളം മിഷന്റെ ചാപ്റ്റർ ഭാരവാഹികളെ കോർത്തിണക്കി രൂപവത്കരിച്ച വാട്സ് ആപ്പ് കൂട്ടായ്മയിലൂടെയുള്ള ഹെൽപ്പ്‌ഡെസ്‌കിനെ ആശ്രയിച്ചത് ഇരുപതിനായിരത്തിലധികം ആളുകളാണ്. ഇതിലൂടെ ഓരോ മേഖലകളിലും സേവനസന്നദ്ധരായവരെ കണ്ടെത്തി വിവിധ രാജ്യങ്ങളിൽ അകപ്പെട്ടുപോയവർക്ക് ആവശ്യമായ ഭക്ഷണവും മരുന്നുകളും മറ്റ് സഹായങ്ങളും മിഷൻ എത്തിച്ചുനൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP