Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മാർക്ക് ദാനത്തിലൂടെ വിവാദത്തിലായ മന്ത്രി ജലീൽ രാജിവെക്കണം; മുഖ്യമന്ത്രിയുടെ ദത്തുപുത്രൻ കളങ്കിതനാണെന്നും യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി; ജലീലിന്റെ നാട്ടിൽ യൂത്ത് ലീഗുകാരുടെ ബഹുജന പ്രതിഷേധ സംഗമം

മാർക്ക് ദാനത്തിലൂടെ വിവാദത്തിലായ മന്ത്രി ജലീൽ രാജിവെക്കണം; മുഖ്യമന്ത്രിയുടെ ദത്തുപുത്രൻ കളങ്കിതനാണെന്നും യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി; ജലീലിന്റെ നാട്ടിൽ യൂത്ത് ലീഗുകാരുടെ ബഹുജന പ്രതിഷേധ സംഗമം

ജംഷാദ് മലപ്പുറം

മലപ്പുറം: മാർക്ക് ദാനത്തിലൂടെ വിവാദത്തിലായ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് മുസ്ലിംയൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി മന്ത്രിയുടെ നാടായ വളാഞ്ചേരിയിൽ പ്രതിഷേധ സംഗമം നടത്തി. മന്ത്രിയുടെ കഴിവ് കേട് മുമ്പേ ബോധ്യമായ സി. പിഎം പ്രവർത്തകർ പാർട്ടി ജില്ലാ സമ്മേളനത്തിൽ ഉന്നയിച്ച ആക്ഷേപങ്ങളുടെ ഭാഗമായി മന്ത്രിയുടെ വകുപ്പുകൾ വെട്ടി ചുരുക്കിയതെന്നും പ്രതിഷേധക്കാർ ആരോപിച്ചു.

ഇന്ന് കഴിവ്കേടും സ്വജന പക്ഷപാതവും കൊണ്ട് കുപ്രസിദ്ധിയാർജ്ജിച്ച ഈ മന്ത്രി മലയാളിക്ക് ബാധ്യതയാണെന്നും ആരോപണങ്ങൾ ഉന്നയിക്കുന്നവരെ വ്യക്തിഹത്യ നടത്താനുള്ള ഈമന്ത്രിയുടെ ശ്രമത്തിനെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണമെന്നും പ്രതിഷേധ സംഗമത്തിൽ ആവശ്യമുയർന്നു. വളാഞ്ചേരി ബസ് സ്റ്റാൻഡ് നടന്ന പ്രതിഷേധ സംഗമത്തിൽ നിവധി യുവാക്കൾ പങ്കെടുത്തു. ചട്ടവും നിയമവും ലംഘിക്കുകയും ചെയ്ത തെറ്റ് ആവർത്തിക്കുമെന്ന് വിളിച്ചു പറയുകയും ചെയ്യുന്ന മന്ത്രിയെ മന്ത്രിസഭയിൽ നിലനിർത്തുന്നത് എന്തുകൊണ്ടാണ് എന്ന് ഇടതുമുന്നണി വ്യക്തമാക്കണം എന്ന് സംഗമം ഉദ്ഘാടനം ചെയത മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സയ്യിദ് ആബിദ് ഹുസൈൻ എംഎ‍ൽഎ അഭിപ്രായപ്പെട്ടു.

കെ.ടി. ജലീൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയല്ല, ഉന്നത വിവരക്കേടുള്ള മന്ത്രിയാണെന്ന് ആബിദ് ഹുസൈൻ തങ്ങൾ പറഞ്ഞു.ചട്ടങ്ങളും നിയമങ്ങളും ലംഘിക്കാനുള്ളതാണെന്ന് ആവർത്തിച്ച് കൊണ്ടിരിക്കുന്ന മന്ത്രി നിലക്കു നിന്നില്ലെങ്കിൽ നിലക്കുനിർത്തേണ്ട ബാധ്യത ജനങ്ങൾ നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു. സ്വന്തക്കാർക്കും ബന്ധുക്കൾക്കും മാർക്കും തൊഴിലും ഭൂമിയും ദാനം നൽകുന്നത് ഇടതുപക്ഷ സർക്കാരിലെ മന്ത്രിമാർ പതിവാക്കിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയുടെ ദത്തുപുത്രൻ കളങ്കിതനാണ് എന്ന പ്രമേയത്തിൽ മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ബഹുജന പ്രതിഷേധ സംഗമം വളാഞ്ചേരിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരള പിറവിക്ക് ശേഷം നിരവധി വിദ്യാഭ്യാസമന്ത്രിമാർ വിവിധ മന്ത്രി സഭകളിൽ ഉണ്ടായിട്ടുണ്ടെങ്കിലും സ്വജന പക്ഷ പാതത്തിന്റെ പേരിൽ ഇത്ര മാത്രം ആക്ഷേപം ഉണ്ടായ മറ്റു മന്ത്രിമാരുണ്ടായിട്ടില്ലഎന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അൻവർ മുള്ളമ്പാറ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ രണ്ടത്താണി മുഖ്യ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളായ അഷ്റഫ് കോക്കൂർ,കെ.എം അബ്ദുൽ ഗഫുർ, അബൂയൂസുഫ് ഗുരുക്കൾ മുസ്ലിം യൂത്ത് ലീഗ് ജില്ലാ ഭാരവാഹി കളായ കെടി.അഷറഫ്, സുബൈർ തങ്ങൾ, ശരീഫ് കുറ്റൂർ, വി.കെഎം.ഷാഫി, മുസ്തഫ അബ്ദുൽ ലത്തീഫ്ഗുലാം ഹസൻ ആലം ഗീർ, ബാവ വിസപ്പടി, മുഹ്യുദ്ധീൻ അലീ, അഡ്വ.അബ്ദുൽ ഹമീദ്, ഇബാഹിം മാസ്റ്റർ, അഷ്റഫ് അമ്പലത്തിങ്ങൽ, സലാം വളാഞ്ചേരി പ്രസംഗിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP